deltin33 • 2025-10-28 08:59:56 • views 1261
വാഷിങ്ടൻ/ ജറുസലം ∙ ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച ഇരുപതിന പദ്ധതിയിൽ ഇനി അറിയാനുള്ളത് ഹമാസിന്റെ അഭിപ്രായം മാത്രം. അവർ കൂടി അംഗീകരിച്ചാൽ രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന് അവസാനമാകും. മൂന്നോ നാലോ ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ പരിണതഫലം അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
- Also Read സമാധാന സന്നാഹം; ഗാസയ്ക്കായി ട്രംപ് മുന്നോട്ടുവച്ച സമാധാനപദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് ലോകം
എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനും തുടർന്ന് 72 മണിക്കൂറിനകം, എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കാനും വ്യവസ്ഥ വയ്ക്കുന്നതാണു പദ്ധതി. ഇസ്രയേലും പലസ്തീൻ അതോറിറ്റിയും സൗദി, ജോർദാൻ, യുഎഇ, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇത് അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ലോക നേതാക്കളും സ്വാഗതം ചെയ്തു. റഷ്യയും ചൈനയും പൂർണ പിന്തുണ പ്രഖ്യാ പിച്ചു.
പദ്ധതി ഹമാസ് വിശദമായി പഠിച്ചു കൊണ്ടിരിക്കുകയാണ്. അറബ് രാജ്യങ്ങളിൽനിന്നുൾപ്പെടെ ഇത് അംഗീകരിക്കാൻ വലിയ സമ്മർദമാണ് ഹമാസിനുമേലുള്ളത്. എന്നാൽ സമാധാന പദ്ധതി പൂർണമായും ഇസ്രയേലിന് അനുകൂലമാണെന്നും വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ടുള്ള ‘നടക്കാത്ത വ്യവസ്ഥകൾ’ അടിച്ചേൽപിക്കുന്നതാണെന്നും ഹമാസിനു പരാതിയുള്ളതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആയുധമുപേക്ഷിക്കണമെന്ന നിർദേശം നേരത്തേ പലതവണ ഹമാസ് തള്ളിയതുമാണ്.
- Also Read ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’; യുഎസ് സർക്കാർ ഷട്ട്ഡൗണിലേക്കു നീങ്ങുകയാണെന്നു ട്രംപ്
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി വൈറ്റ്‌ഹൗസിൽ തിങ്കളാഴ്ച നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ട്രംപ് പദ്ധതി വിശദാംശങ്ങൾ പുറത്തുവിട്ടത്. ഹമാസ് ഇതു തള്ളിയാൽ ഗാസയിൽ ഇനി ഇസ്രയേലിന് എന്തു നടപടിയുമായും മുന്നോട്ടു പോകാമെന്നും അതിനെല്ലാം യുഎസിന്റെ പൂർണ പിന്തുണയുണ്ടെന്നും ചർച്ചകൾക്കു ശേഷം ട്രംപ് പറഞ്ഞിരുന്നു.
രണ്ടുവർഷത്തെ രക്തച്ചൊരിച്ചിൽ
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് ഗാസ യുദ്ധം തുടങ്ങിയത്. ഇസ്രയേലിൽ അന്ന് 1139 പേർ കൊല്ലപ്പെട്ടു; 200 പേരെ ബന്ദികളാക്കി ഹമാസ് ഗാസയിലേക്കു മാറ്റി. തൊട്ടുപിന്നാലെ ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിക്കുകയായിരുന്നു. English Summary:
Hamas Under Pressure: Arab Nations Join International Calls to Accept Trump\“s Peace Plan. |
|