നേപ്പാളിലെ ‘ജെന്‍സീ’ പ്രക്ഷോഭത്തിന്റെ കാറ്റാണോ നമ്മുടെ ലഡാക്കിലും വീശുന്നത്, അതോ സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ കോണ്‍ഗ്രസും സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും ചേര്‍ന്ന് കേന്ദ്രത്തിനെതിരെ നടത്തുന്ന ഗൂഢാലോചനയോ? ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമാകുകയും തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 4 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെ രാജ്യമാകെ ഉയരുന്ന ചര്‍ച്ചയിതാണ്. മാറ്റം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം, സര്‍ക്കാരിനെതിരെ ഇറങ്ങുന്ന യുവാക്കള്‍, സുരക്ഷാസൈന്യത്തിന്റെ വെടിവയ്പ്, മരണം... ഒറ്റനോട്ടത്തില്‍ നേപ്പാളില്‍ കണ്ട ജെന്‍സീ പ്രക്ഷോഭത്തോടു സാമ്യം പറയാന്‍ വേണ്ടതിലധികം കാരണങ്ങളുണ്ട്. എന്നാല്‍ അതാണോ യാഥാര്‍ഥ്യം? പ്രചാരണങ്ങളിൽ പറയുന്നതുപോലെ, ശ്രീലങ്കയിലും ബംഗ്ലദേശിലും നേപ്പാളിലും ഉണ്ടായതിനു സമാനമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലും തലപൊക്കുകയാണോ? മറ്റു നാടുകളിലേതുപോലെ അത്രയെളുപ്പത്തില്‍ അരാജകത്വത്തിലേക്ക് വീഴാന്‍ മാത്രം ദുര്‍ബലമാണോ ഇന്ത്യ? English Summary:
How peaceful protest turned violent in Ladakh? Why Central government consider Sonam Wangchuk as the reason of \“Gen Z\“ called protest? All you need to know  |