search
 Forgot password?
 Register now
search

ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ആ ‘അമൂല്യ വസ്തു’; ലെന ചോദിച്ചു: എന്താണ് വ്യത്യാസം?– ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് അഭിമുഖം

deltin33 2025-10-28 09:00:53 views 675
  



ആക്സിയം–4 ദൗത്യത്തിന്റെ ഭാഗമായി, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ശുഭാംശു ശുക്ലയുടെ പേരിലാണ്. എന്നാൽ അദ്ദേഹത്തിന്റെ ബാക്കപ് പൈലറ്റായി ഒരു മലയാളിയുണ്ടായിരുന്നു. ക്യാപ്റ്റന്‍ പ്രശാന്ത് ബാലക‍ൃഷ്ണൻ നായർ. ശുഭാംശുവിന് എന്തെങ്കിലും കാരണവശാൽ യാത്ര ചെയ്യാൻ പറ്റാതെ വന്നാൽ പ്രശാന്തായിരുന്നു പോകേണ്ടിയിരുന്നത്. അതിനാൽത്തന്നെ ആക്സിയം ദൗത്യത്തിനു വേണ്ട എല്ലാ പരിശീലനവും പ്രശാന്തിനും ലഭിച്ചു. ശുഭാംശു ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് തിരികെയെത്തിയപ്പോൾ മുറുകെ കെട്ടിപ്പിടിച്ചു സ്വാഗതം ചെയ്ത പ്രശാന്തിന്റെ വിഡിയോയും വൈറലായിരുന്നു. തനിക്കു ലഭിക്കാതെ പോയ അവസരങ്ങളേക്കാളും വരാനിരിക്കുന്ന അഭിമാന നിമിഷങ്ങളിലേക്കാണ് പ്രശാന്ത് എന്നും കണ്ണെറിയുന്നത്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി പുറപ്പെടുന്ന നാലുപേരിൽ ഒരാളാണ് ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ കൂടിയായ പ്രശാന്ത്. ഇദ്ദേഹത്തിന് മറ്റൊരു മലയാളി ബന്ധം കൂടിയുണ്ട്. നടി ലെനയെ വിവാഹം ചെയ്തിരിക്കുന്നത് പ്രശാന്താണ്. ഗഗൻയാൻ ദൗത്യത്തിനു പോകുന്നവരെ പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കേട്ട് വേദിയുടെ മുൻനിരയില്‍ത്തന്നെ ലെനയുമുണ്ടായിരുന്നു. ഇന്ത്യയുടെ വ്യോമസേനയിലെ ഫൈറ്റർ പൈലറ്റായിരുന്നു പ്രശാന്ത്. അവിടെനിന്ന് ഐഎസ്ആർഒയുടെ ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ ചരിത്രപരമായ ദൗത്യത്തിലേക്ക് പറന്നുയരുമ്പോൾ അദ്ദേഹത്തിന് എന്താണു നമ്മളുമായി പങ്കുവയ്ക്കാനുള്ളത്?   English Summary:
From IAF Fighter Pilot to ISRO Astronaut: Prashant Balakrishnan Nair\“s Gaganyaan Journey, Philosophy- Exclusive Interview
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com