deltin33 • 2025-10-28 09:02:02 • views 1255
സംഘർഷത്തിന്റെ രാപകലുകൾ ഒഴിഞ്ഞ്, സമാധാനത്തിന്റെ ഒലിവിലകൾ നേർത്ത കാറ്റിൽ തലയാട്ടുമ്പോഴും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നവരുണ്ട്. ലോകത്തിലെ ഏതു യുദ്ധഭൂമിയിലും ഏതു യുദ്ധാവസാനത്തിലും അവരെ കാണാം. സംഘർഷകാലത്ത് ശത്രുവിന്റെ കൈകളിൽ അകപ്പെട്ട് തടവിലാക്കപ്പെട്ടവരുടെ മോചനം പ്രതീക്ഷിക്കുന്ന കണ്ണുകളാണത്. 2023 ഒക്ടോബറിൽ തുടങ്ങി രണ്ടുവർഷമായി നീണ്ടുനിന്ന ഇസ്രയേൽ–ഹമാസ് സംഘർഷത്തിന്റെ അവസാനവും ലോകം കണ്ടത് ഈ കാഴ്ച തന്നെ. ഗാസയിൽ ശേഷിച്ച 20 ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോൾ ഇസ്രയേൽ മോചിപ്പിച്ചത് 2000 പേരെയാണ്. ഈജ്പ്തിലെ ഉച്ചകോടിയിൽ വച്ച് ഗാസ വെടിനിർത്തൽ കരാറിൽ മഷിപ്പാട് പുരളുമ്പോൾ കിലോമീറ്റർ അകലെ ഉറ്റവരെ തേടിയ കണ്ണുകൾ സമാധാനത്തിന്റെ സന്തോഷ അശ്രു പൊഴിക്കുകയായിരുന്നു. English Summary:
Gaza Ceasefire Agreement brought mixed emotions as released Palestinian prisoners and Israeli hostages shared their harrowing experiences of captivity. |
|