search
 Forgot password?
 Register now
search

വേദിയിലെ ഡാൻസ് പരിപാടിക്കിടെ ലേസർ ലൈറ്റ് അടിച്ച് 2 കുട്ടികൾക്ക് അസ്വസ്ഥത

Chikheang 2025-10-28 09:08:17 views 1134
  



ചിറ്റാർ ∙ മാർക്കറ്റ് ജംക്‌ഷനിൽ ഡാൻസ് പരിപാടിക്കിടെ രണ്ടു കുട്ടികൾക്കു ലേസർ ലൈറ്റ് അടിച്ച് അവശത സംഭവിച്ചു. കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാൻസ് അക്കാദമിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഞായർ രാത്രി പത്തരയ്ക്കു നടന്ന കലാപരിപാടിയുടെ സമാപന സമയത്താണു സംഭവം.  

കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നുമെത്തിയ സംഘത്തിലെ പത്ത് വയസ്സിൽ താഴെ പ്രായം വരുന്ന രണ്ട് കുട്ടികൾക്കാണ് വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ ലേസർ ലൈറ്റ് അടിച്ച് അസ്വസ്ഥത ഉണ്ടായത്.

ഉടൻ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പത്തനംതിട്ടയിലേക്കു കൊണ്ടുപോകുകയായിരുന്നു. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടത്താനിരുന്ന ലക്ക് ഡിപ്പ് മാറ്റിയതിനെ ചൊല്ലിയും വാക്കേറ്റവും ബഹളവുമുണ്ടായി. പരിപാടി കാണാൻ എത്തിയവരെ പൊലീസ് ഇടപെട്ട് ശാന്തരാക്കി മടക്കി അയയ്ക്കുകയായിരുന്നു.
  English Summary:
Laser light incident in Chittar leads to children being hospitalized. Two children were affected by laser lights during a dance program, and they were admitted to Pathanamthitta General Hospital. Police intervened to manage the situation after a dispute arose regarding the postponement of a lucky dip.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com