അലബാമ∙ അലബാമയിലെ മോണ്ട്ഗോമറിയിൽ തിരക്കേറിയ ഡൗണ്ടൗണിലുണ്ടായ വെടിവയ്പ്പിൽ ഒരു കൗമാരക്കാരനും ഒരു സ്ത്രീയുമുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 14 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ജെറമിയ മോറിസ് (17), ഷോലാൻഡ വില്യംസ് (43) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജകീയ മാപ്പിൽ ദുബായ് ജയിലിൽ നിന്ന് മോചനം; മൂന്ന് മാസത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ ലണ്ടനിൽ മരണം, അപകടം പൊലീസ് പിന്തുടരുന്നതിനിടെ Europe News
ഹൂസ്റ്റണിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ പിടിയിൽ US News
തോക്കുധാരികളായ അക്രമി സംഘം പരസ്പരം വെടിയുതിർത്തതാണ് കൂട്ട വെടിവയ്പ്പിലേക്ക് നയിച്ചത്. ‘ഒഴിവാക്കാമായിരുന്ന അഭിപ്രായവ്യത്യാസത്തിൽ’ നിന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് മോണ്ട്ഗോമറി മേയർ സ്റ്റീവൻ റീഡ് അഭിപ്രായപ്പെട്ടു. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. English Summary:
Alabama shooting occurred in Montgomery, leaving two dead and twelve injured. The incident involved rival shooters and resulted in multiple casualties, including teenagers. Authorities are offering a $50,000 reward for information leading to the arrest of the suspects.