deltin33 • 2025-10-28 09:08:32 • views 819
മേലുകാവ് ∙ ആറുമാസം മാത്രം പ്രായമുള്ള ഇളയ കുട്ടി ആൻ മരിയയ്ക്ക് കരൾ പകുത്തു നൽകാൻ ഒരുങ്ങുകയാണ് മേലുകാവ് തുണ്ടത്തിൽ സുനിൽ ചാക്കോയുടെ ഭാര്യ അതുല്യ. എന്നാൽ ഇതിന് തടസ്സമായി നിൽക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. കുട്ടിയുടെ ജീവൻ രക്ഷിക്കാനായി 20 ലക്ഷം രൂപ ആവശ്യമാണ്. ജനിച്ച് അൻപതാം ദിവസം ആദ്യ ഓപ്പറേഷന് വിധേയയായതാണ് ആൻ മരിയ. ബിലിയറി അട്രേസിയ എന്ന രോഗമാണ് ആൻ മരിയയെ വലിക്കുന്നത്. ഇപ്പോൾ വയർ വീർത്ത് ശ്വാസ തടസ്സം, പനി, ചുമ എന്നിവ അലട്ടുകയാണ്.
കരളിന്റെ പ്രവർത്തനം തകരാറിലായ അവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏകമാർഗ്ഗം. ഇതിനായി 20 ലക്ഷത്തോളം രൂപ ചെലവ് വരും. 15 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. നിത്യചിലവിനായി കൂലിപ്പണി ചെയ്യുന്ന ഈ കുടുംബത്തിന് ഈ തുക കണ്ടെത്താനുമാകില്ല. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. സഹായിക്കാൻ സൻമനസ്സുള്ളവർ മാതാവ് അതുല്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാം.
ഫോൺ: 9846569010
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Athulya Sasi
SBI Melukavumattam
A/C No. 43712341079
IFSC: SBIN0070138 |
|