സൗത്ത് കാരോലൈന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവയ്പ്: ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്; ക്യാംപസിൽ ലോക്ക്ഡൗൺ തുടരുന്നു

LHC0088 2025-10-28 09:08:34 views 1262
  

    



ഓറഞ്ച്ബർഗ് കൗണ്ടി, സൗത്ത് കാരോലൈന∙ സൗത്ത് കാരോലൈന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ ശനിയാഴ്ച രാത്രി നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ വെടിവയ്പ്പുകളിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവങ്ങളെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷവും പ്രാബല്യത്തിൽ തുടർന്നു.

  • ചികിത്സ തേടി ആശുപത്രിയിലെത്തിയത് രണ്ടുതവണ; 24 വയസ്സുകാരിയുടെ മരണകാരണം രോഗനിർണയത്തിലെ പിഴവ്?, സംശയവുമായി കുടുംബം Europe News
      

         
    •   
         
    •   
        
       
  • സിനഗോഗ് ആക്രമണം: 500 പ്രതിഷേധക്കാർ അറസ്റ്റിൽ, അക്രമികളെ നേരിടാൻ പൊലീസിന് കൂടുതൽ അധികാരം നൽകുമെന്ന് ഹോം സെക്രട്ടറി Europe News
      

         
    •   
         
    •   
        
       


വിദ്യാർഥി റസിഡൻഷ്യൽ കോംപ്ലക്‌സായ ഹ്യൂഗൈൻ സ്യൂട്ട്‌സ് പ്രദേശത്തിന് സമീപമാണ് ആദ്യ വെടിവയ്പ്പ് നടന്നതെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇവിടെ വെടിയേറ്റ ഒരു വനിതയെ ഉടൻതന്നെ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കൊല്ലപ്പെട്ടത് സലുഡ സ്വദേശിയായ 19 വയസ്സുള്ള ജാലിയ ബട്ട്‌ലർ ആണെന്ന് ഓറഞ്ച്ബർഗ് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു.

രണ്ടാമത്തെ വെടിവയ്പ്പിൽ മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വെടിവയ്പ്പുകളും തമ്മിൽ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് സൗത്ത് കാരോലൈന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ ഞായറാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, സംഭവങ്ങളെക്കുറിച്ച് സൗത്ത് കാരോലൈന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ അന്വേഷണം തുടരുകയാണ്.

വെടിവയ്പ്പിനെ തുടർന്ന് തിങ്കളാഴ്ചത്തെ ക്ലാസുകൾ റദ്ദാക്കി. വിദ്യാർഥികൾക്ക് കൗൺസിലിങ് സേവനങ്ങൾ ക്യാംപസിൽ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, വൈകുന്നേരം 6 മണിക്ക് ഒരു വെർച്വൽ ടൗൺ ഹാൾ മീറ്റിങ്ങും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത്, അടുത്തുള്ള ക്ലാഫ്ലിൻ യൂണിവേഴ്‌സിറ്റിയും വിദ്യാർഥികൾ റസിഡൻസ് ഹാളുകളിൽ റിപ്പോർട്ട് ചെയ്യാനും മുറികളിൽ തന്നെ തുടരാനും നിർദ്ദേശം നൽകി അലർട്ട് പുറപ്പെടുവിച്ചിരുന്നു. അടിയന്തരാവസ്ഥ അവസാനിച്ചുവെന്ന് അറിയിച്ചതിനെ തുടർന്ന് ഈ അലർട്ട് പിൻവലിച്ചു. സംഭവത്തെ തുടർന്ന് ക്യാംപസ് അടച്ചിട്ടിരിക്കുകയാണ്. English Summary:
South Carolina State University Shooting resulted in one death and another injury. The university initiated a lockdown following the shooting and cancelled classes for the day. Investigations are ongoing to determine the circumstances surrounding the incidents.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.