search
 Forgot password?
 Register now
search

‘എനിക്ക് വയ്യ ആശുപത്രിയിൽ കൊണ്ടുപോകണം’; കൊല്ലത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി, യുവാവ് മരിച്ചു

deltin33 2025-10-28 09:10:37 views 911
  



കൊല്ലം∙ പൊരീക്കലിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രതി എന്നു സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു.  

  • Also Read ‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന രാജ്യം; അതിശയോക്തി ഉപയോഗിച്ച് ലോകത്തെ വഴിതിരിച്ചു വിടുന്നു’: പാക്കിസ്ഥാനെതിരെ ഇന്ത്യ   


ഇന്നലെ രാത്രി ജയന്തി നഗർ സ്വദേശി ജോസിന്റെ വീടിന് മുന്നിലായിരുന്നു ഏറ്റുമുട്ടൽ. അലർച്ച കേട്ടെത്തിയവരാണ് അവശനിലയിൽ കിടക്കുന്ന ഗോകുലിനെ കണ്ടത്. ‘എനിക്ക് വയ്യ എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം’ എന്ന് ഗോകുൽ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. അരുണും കൂടി ചേർന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് അരുൺ കടന്നു കളയുകയായിരുന്നു. പരേതനായ രഘുനാഥൻ പിള്ളയുടെ മകനാണ് മരിച്ച ഗോകുൽനാഥ്.

  • Also Read 2017ൽ ‘സ്ത്രീസമത്വം’ ഇന്ത്യ എതിർത്തു; 2025ൽ ചരിത്രമായി വ്യാപാരക്കരാറിന്റെ 23ാം അധ്യായം! ഇനി ബിസിനസിൽ സ്ത്രീകൾക്ക് കൂടുതൽ തിളങ്ങാം   
English Summary:
Murder: Kollam crime news reports a youth murder following a drug mafia clash in Poreekkal. Gokulnath died after being attacked, allegedly by a rival gang member involved in the illegal drug trade.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com