ഇരട്ട ലക്ഷ്യത്തോടെ ഇരട്ട എൻജിൻ

deltin33 2025-10-28 09:13:05 views 707
  



ഭരണം നിലനിർത്തുക, ഭരണം പിടിച്ചെടുക്കുക – ബിഹാറിൽ ബിജെപിക്ക് രണ്ടു ലക്ഷ്യങ്ങളുണ്ട്. എൻഡിഎ ഭരണം നിലനിർത്തണം; ജെഡിയുവിൽനിന്നല്ല, നിതീഷ് കുമാറിൽനിന്നു ഭരണനേതൃത്വം പിടിച്ചെടുക്കണം. 160 സീറ്റ് നേടാൻ പ്രയത്നിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാറിലെ ബിജെപിയോട് ആവശ്യപ്പെടുന്നത് രണ്ടു ലക്ഷ്യങ്ങളും നേടാനാണ്.

  • Also Read കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങിയ പ്രവാസി യുവാവ് മരിച്ചു; വിടപറഞ്ഞത് ആലപ്പുഴ സ്വദേശി   


ഇനിയൊരു മുന്നണിമാറ്റത്തിനുള്ള ആരോഗ്യം നിതീഷ് പ്രകടിപ്പിക്കുന്നില്ല; വിരമിക്കാൻ സമയമായെന്നതിന്റെ സൂചനകൾ നൽകുന്നുമുണ്ട്. നിതീഷാണു മുന്നണിയെ നയിക്കുന്നതെന്നു പറയുന്ന ബിജെപി നേതാക്കൾ, അടുത്ത മുഖ്യമന്ത്രിയും നിതീഷ് തന്നെയെന്നു തീർത്തുപറയുന്നില്ല. തിരഞ്ഞെടുപ്പു ജയിക്കാൻ നിതീഷ് കൂടിയേ തീരു എന്ന ബോധ്യമാണ് അതു വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം എന്തെന്നത് അപ്പോഴെന്ന് അമിത് ഷാ നേരത്തേതന്നെ പറഞ്ഞിട്ടുമുണ്ട്.

  • Also Read ട്രംപിന്റെ 20 ഇന \“ഗാസ പ്ലാൻ\“: സമാധാനം ലക്ഷ്യം, \“വെടിനിർത്തൽ\“ മുതൽ \“സൈനികമുക്തമാക്കൽ\“ വരെ; പലസ്തീന്‍ രാഷ്ട്രം വരുമോ?   


‘സുശാസൻ ബാബു’വെന്ന വിശേഷണം തുടരുന്നില്ലെങ്കിലും ഭരണപക്ഷത്ത് ഉള്ളവരിൽ ഭേദം നിതീഷ് തന്നെ എന്ന വിലയിരുത്തൽ വോട്ടർമാർക്കുണ്ടെന്ന് ബിജെപി കരുതുന്നു. മുന്നണികൾ മാറി മുഖ്യമന്ത്രിസ്ഥാനം നിലനിർത്തിപ്പോരുന്ന നിതീഷ്, സംവരണ വ്യവസ്ഥകളും ക്ഷേമപദ്ധതികളും മദ്യനിരോധനവും ഉൾപ്പെടെയുള്ള നടപടികളിലൂടെ സ്ത്രീവോട്ടർമാരെ സ്വാധീനിച്ചതും ജാതിസമവാക്യങ്ങൾക്കൊത്തു നടത്തിയ നീക്കങ്ങളും നിർണായകമായി. എന്നാൽ, നിതീഷിനെ മുഖ്യമന്ത്രിയാക്കാനല്ല ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

  • Also Read 2017ൽ ‘സ്ത്രീസമത്വം’ ഇന്ത്യ എതിർത്തു; 2025ൽ ചരിത്രമായി വ്യാപാരക്കരാറിന്റെ 23ാം അധ്യായം! ഇനി ബിസിനസിൽ സ്ത്രീകൾക്ക് കൂടുതൽ തിളങ്ങാം   


പാർട്ടി സംവിധാനവും കെട്ടുറപ്പും പരിഗണിക്കുമ്പോൾ ജെഡിയുവിനെക്കാൾ വളരെ മെച്ചപ്പെട്ട സ്ഥിതിയിലാണു ബിജെപി. 2020ൽ ബിജെപി 74, ജെഡിയു 43 എന്നതായിരുന്നു നേട്ടനില. എന്നിട്ടും നിതീഷ് മുഖ്യമന്ത്രിയാകട്ടെയെന്നു ബിജെപി തീരുമാനിച്ചത് പ്രത്യേകതരം മുന്നണിമര്യാദയായിരുന്നു. അതിൽ ക്ഷമ, ജെഡിയുവിനെ പിളർത്താമെന്ന പ്രതീക്ഷ, ശക്തമായൊരു നേതൃനിര വളർത്താനുള്ള ശ്രമം തുടങ്ങിയവയുൾപ്പെടെ പല സംഗതികളുണ്ടായിരുന്നു.

എന്നാൽ, നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി, ധനമന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സുശീൽ മോദി കഴിഞ്ഞ വർഷം മേയിൽ അന്തരിച്ചത് ബിജെപിക്കു വലിയ തിരിച്ചടിയായി. സുശീൽ മോദിയെപ്പോലൊരു നേതാവിനെ രൂപപ്പെടുത്താൻ പാർട്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കും സംസ്ഥാന അധ്യക്ഷൻ‍ ദിലീപ് ജയ്സ്വാളിനും ഒബിസി നേതാക്കളെന്നതിനപ്പുറം സ്വീകാര്യത നേടാനായിട്ടില്ല. രവിശങ്കർ പ്രസാദ് ഉൾപ്പെടെ ചില നേതാക്കൾക്കു പ്രായം അനുകൂലമല്ല. അപ്പോഴും, നിതീഷിനെവച്ച് ഇനി ഭരിക്കുക ബിജെപിക്ക് എളുപ്പമല്ല, അതിനു താൽപര്യവുമില്ല. എന്നാൽ, കേന്ദ്രത്തിൽ ഭരണപക്ഷത്തുള്ള മൂന്നാമത്തെ വലിയ കക്ഷിയുടെ നേതാവിനെ വെറുതേയങ്ങ് ഒഴിവാക്കാനാകില്ല. കാരണം, കേന്ദ്ര സർക്കാരിനെ ദുർബലപ്പെടുത്തുന്നതും മറ്റു കക്ഷികളുടെ വിലപേശൽശേഷി വർധിപ്പിക്കുന്നതുമായ സാഹചര്യം സൃഷ്ടിക്കപ്പെടാൻ പാടില്ല.

ഇപ്പോൾ ബിഹാറിലെ നേതാവ് നിതീഷാണെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാന മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. മുഖ്യമന്ത്രിയുടെ പേരിലുള്ള പദ്ധതിപോലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതു പ്രധാനമന്ത്രിയാണ്. തങ്ങൾക്കും ജെഡിയു ഒഴികെയുള്ള സഖ്യകക്ഷികൾക്കുമായി മെച്ചപ്പെട്ട സീറ്റുനില സാധ്യമായാൽ നിതീഷിനെ മെല്ലെ ഒതുക്കാം എന്ന പ്രതീക്ഷയോടെയാണു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ജൻ സുരാജ് എന്ന ഒരു വർഷം മാത്രം പ്രായമായ പാർട്ടിയുടെ നേതാവ് പ്രശാന്ത് കിഷോറിന്റെ സേവനവും ബിജെപി പ്രതീക്ഷിക്കുന്നു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമുണ്ടായ 5 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ – മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഡൽഹി – മൂന്നിലും ബിജെപിക്കു വിജയം നേടാനായി. 6 മാസത്തിനുള്ളിൽ കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും അസമിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പുണ്ട്. അതിനു മുൻപ് ബിഹാറിൽ ഭരണത്തുടർച്ച സാധ്യമാക്കുകയെന്നത് ബിജെപിക്കു പ്രധാനമാകുക സ്വാഭാവികം. പ്രത്യേകിച്ചും, കോൺഗ്രസ് നയിക്കുന്നതും തേജസ്വി യാദവ് മുഖ്യമന്ത്രിസ്ഥാനാർഥി എന്നതിൽ സംശയമില്ലാത്തതുമായ ഇന്ത്യാസഖ്യത്തെ എതിരിടുമ്പോൾ. English Summary:
The BJP\“s Plan for Bihar Government: BJP aims to retain power in Bihar and gain leadership over the coalition, potentially edging out Nitish Kumar. The party seeks a strong showing to influence future governance while managing coalition dynamics. Narendra Modi is the main face of the election campaign.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
324044

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.