deltin33 • 2025-10-28 09:18:42 • views 1126
തിരുവനന്തപുരം∙ സംഘാടന പിഴവ് ആരോപിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ റദ്ദാക്കിയ പരിപാടി ജീവനക്കാരുടെ ‘ആൾക്കൂട്ടത്തെ’ സാക്ഷിയാക്കി നടത്തി. മോട്ടർ വാഹന വകുപ്പിലെ 51 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാൻ പരമാവധി ജീവനക്കാർക്ക് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ഇതിനിടെ ദീർഘനേരം വെയിലത്തുനിന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കുഴഞ്ഞുവീണു. പേരൂർക്കടയിലായിരുന്നു ചടങ്ങ്.
കഴിഞ്ഞ ദിവസം കനകക്കുന്നിൽ സംഘടിപ്പിച്ച പരിപാടി, ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിലെ കുറവ് കാരണം മന്ത്രിതന്നെ റദ്ദാക്കിയിരുന്നു. ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ച ആരോപിച്ച് അസിസ്റ്റന്റ് മോട്ടർ വാഹന കമ്മിഷണർ വി.ജോയിക്ക് കാരണംകാണിക്കൽ നോട്ടിസും നൽകി. വീഴ്ചവരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് അന്ന് പരിപാടി റദ്ദാക്കി മന്ത്രി കെബി ഗണേഷ് കുമാർ വേദിവിട്ടത്. ചടങ്ങിൽ വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. English Summary:
Kerala news highlights the cancellation and subsequent execution of a government event. This incident involved Transport Minister KB Ganesh Kumar and the Motor Vehicle Department. The event proceeded despite initial cancellation, spotlighting internal issues and the minister\“s reaction to organizational failures. |
|