search
 Forgot password?
 Register now
search

പാപനാശം തീരത്ത് മലിനജലം എത്തുന്നതായി ആശങ്ക

Chikheang 2025-10-28 09:18:43 views 1244
  



വർക്കല∙ ഇടവയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നു മേഖലയിൽ ജാഗ്രതയും ബോധവൽക്കരണവും നടക്കുമ്പോൾ പാപനാശം തീരത്തേക്ക് ഒഴുകിവരുന്ന തോട്ടിൽ ഇറങ്ങുന്നതും വെള്ളം ഉപയോഗിക്കുന്നതും തടയാൻ കർശന നടപടി വേണമെന്ന് ആവശ്യം ഉയർന്നു. വർക്കല മുണ്ടയിൽ കുളം മേഖലയിൽ നിന്നു ഒഴുകി വരുന്ന തോടിലെ ജലമാണ് പാപനാശത്തേക്കു നീളുന്നത്. പണ്ടു കാലത്ത് ശുദ്ധജലമാണ് തോട്ടിലൂടെ തീരത്തേക്ക് എത്തിയതെങ്കിൽ ഇന്ന് മലിനാവസ്ഥയാണ്.

തോട് നീളുന്ന ഭാഗത്ത് വലിയ തോതിലുള്ള  റിസോർട്ടുകളും, റസ്റ്ററന്റുകളും ഉയർന്നതോടെ ഇവിടെ നിന്നുള്ള മലിനജലം അടക്കം പൈപ്പ് വഴി തോട്ടിലേക്കാണ് തള്ളുന്നത്. തോട്ടിലെ ജലത്തിനു രൂക്ഷ ഗന്ധം അനുഭവപ്പെടാറുണ്ട്. ഇതര സ്ഥലങ്ങളിൽ നിന്നെത്തുന്ന തീർഥാടക–വിനോദസഞ്ചാര സംഘം ഇതറിയാതെ വെള്ളത്തിൽ നടക്കുകയും കൈകാൽ കഴുകുകയും ഉപയോഗിക്കുകയും പതിവാണ്. നിലവിലെ സാഹചര്യത്തിൽ മുന്നറിയിപ്പ് ബോർഡുകൾ കടൽത്തീര ഭാഗത്ത് വിവിധ ഭാഷകളിൽ സ്ഥാപിക്കണമെന്നു മുൻ കൗൺസിലർ സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു. English Summary:
Amoebic Meningitis outbreak in Varkala raises concerns about Papanasam beach water quality. Urgent action is needed to prevent contaminated water from resorts and restaurants from flowing into the stream, posing a health risk to tourists and locals.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157911

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com