deltin33 • 2025-10-28 09:21:29 • views 835
ചെമ്പഴന്തി (തിരുവനന്തപുരം) ∙ ചെമ്പഴന്തി ചാരിയാട്ടുകുളത്തിനു സമീപം വീട്ടിൽ എട്ടു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ. അക്കരവിള വീട്ടിൽ പ്രമോദിന്റെയും മിനിയുടെയും മകനായ ശ്രേയസ് (8) ആണ് മരിച്ചത്. ഇരട്ടകളായ ശ്രാവണും ശ്രേയസും വീട്ടിൽ ട്യൂഷൻ പഠിക്കുന്നതിനിടയിൽ ബഹളം വച്ചതിനു അമ്മ ശ്രേയസിനെ വഴക്കു പറഞ്ഞു. തുടർന്ന് ശ്രേയസ് മുറിയിൽ കയറി അകത്തു നിന്നും പൂട്ടി.
- Also Read വീട്ടിൽ പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന്, പോസ്റ്റ്‌മോർട്ടത്തിൽ സത്യം തെളിഞ്ഞു; യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
മകൻ ഉറങ്ങുകയായിരിക്കും എന്നു കരുതി അമ്മ മിനി വിളിച്ചില്ല. ഏറെ കഴിഞ്ഞിട്ടും കാണാത്തതിനാൽ വാതിൽ ചവിട്ടി പൊളിച്ചു നോക്കുമ്പോൾ കഴുത്തിൽ ബെഡ്ഷീറ്റ് ചുറ്റി ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണക്കൽ എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രാവൺ. English Summary:
Student Found Dead in Chempazhanthy: An 8-year-old boy was found dead at his home. The boy, a second-grade student, reportedly took his own life after being scolded by his mother. |
|