search
 Forgot password?
 Register now
search

ചേർത്തല കൊലപാതക പരമ്പര: ഐഷയെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യൻ; കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

deltin33 2025-10-28 09:35:27 views 752
  



ചേർത്തല ∙ ബിന്ദു പത്മനാഭൻ, ജെയ്നമ്മ വധക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ റിട്ട.ഗവ.ഉദ്യോഗസ്ഥ ഐഷയെയും (ഹയറുമ്മ–62) കൊലപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ചേർത്തല വാരനാട് നിന്നു 13 വർഷം മുൻപാണ് ഐഷയെ കാണാതായത്. തിരോധാനക്കേസ് കൊലക്കേസ് ആക്കിയും സെബാസ്റ്റ്യനെ പ്രതി ചേർത്തും പൊലീസ് ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതു പരിഗണിച്ച കോടതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി നൽകി.

  • Also Read ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്; ഇളയ മകനെയും കൊല്ലാൻ ശ്രമം, രക്ഷിച്ച് മൂത്തമകൻ   


ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ (54), ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52) എന്നിവരെ കൊലപ്പെടുത്തിയെന്ന കേസുകളിൽ പ്രതിയായ സെബാസ്റ്റ്യൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. കേസ് അന്വേഷിക്കുന്ന ചേർത്തല പൊലീസ് ഇവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ അപേക്ഷ നൽകും. തദ്ദേശവകുപ്പ് ജീവനക്കാരിയായിരുന്ന ഐഷയെ 2012 മേയ് 12നാണ് കാണാതാകുന്നത്. സുഹൃത്തായ സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. ഒന്നര പവന്റെ സ്വർണമാല ധരിച്ചിരുന്ന ഐഷ വസ്തു വാങ്ങാൻ 2 ലക്ഷം രൂപയും കൈവശം വച്ചിരുന്നു. ഇതെല്ലാം തട്ടിയെടുക്കാനാണു സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതെന്നാണു നിഗമനം. English Summary:
Cherthala Murder: Cherthala murder case involves the accused Sebastian, who is now linked to the murder of Aisha in addition to the Bindu Padmanabhan and Jainamma cases. Police investigations revealed Sebastian killed Aisha for money and gold, leading to his arrest.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com