search
 Forgot password?
 Register now
search

അർഷയ്ക്ക് ഇലക്ട്രിക് വീൽചെയർ നൽകി കരുതൽ ഉച്ചയൂണ് കൂട്ടായ്മ

deltin33 2025-10-28 09:37:04 views 916
  



ഹരിപ്പാട് ∙ മാതാപിതാക്കൾ നഷ്‌ടപ്പെട്ടതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ അംഗപരിമിതയായ യുവതിക്ക് ഇനി പരസഹായമില്ലാതെ യാത്ര ചെയ്യാം. കുമാരപുരം താമല്ലാക്കൽ കാട്ടിൽ മാർക്കറ്റിൽ അർഷയ്ക്ക് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ 85000 രൂപ വിലയുള്ള ഇലക്ട്രിക് വീൽചെയർ നൽകി. കരുതൽ ഉച്ചയൂണു കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് ഇന്നലെ അർഷയുടെ വീട്ടിലെത്തി ഇലക്ട്രിക് വീൽ ചെയർ സമ്മാനിക്കുകയായിരുന്നു. വീടിനു മുന്നിലെ റോഡിലൂടെ ഇലക്ട്രിക് വീൽചെയർ  ഓടിച്ച് അർഷ സന്തോഷം പങ്കുവച്ചു.  ഹരിപ്പാട് ജനമൈത്രി പൊലീസ് നൽകിയ വൈദ്യുത ചക്രക്കസേര മാസങ്ങൾക്കു മുൻപ്  കേടായതോടെ അർഷ പുറത്ത് ഇറങ്ങാനാകാതെ വിഷമിക്കുകയായിരുന്നു.  

കാലുകൾക്ക് സ്വാധീനമില്ലാത്ത അർഷയുടെ അമ്മ സലില കാൻസർ ബാധിച്ചും അച്ഛൻ ഹൃദ്രോഗത്തെ തുടർന്നും മരിച്ചു. വിദ്യാർഥിനിയായ അനുജത്തി ആർദ്ര മാത്രമാണ് ആശ്രയം. രണ്ട് വർഷം മുൻപ് ഇവരുടെ ജീവിതം വഴിമുട്ടിയ വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട അന്നത്തെ കലക്ടർ വി.ആർ.കൃഷ്ണതേജ ഇവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി. ജില്ലാ ഭരണകൂടവും ഹരിപ്പാട് റോട്ടറി ക്ലബും കൈകോർത്തതോടെ അർഷയ്ക്ക് സ്വന്തമായി വരുമാനം കണ്ടെത്താൻ ഓൺലൈൻ സർവീസ് െസന്റർ ആരംഭിച്ചു.  ഇതിൽ നിന്നു ലഭിക്കുന്ന വരുമാനത്തിലാണ് അർഷ സഹോദരി ആർദ്രയെ പഠിപ്പിക്കുന്നതും ജീവിതം മുന്നോട്ട് നയിക്കുന്നതും. ഇവർക്ക് ചെലവിനായി പ്രതിമാസം 3500 രൂപ നൽകുന്ന പദ്ധതി കൂടി ആരംഭിച്ചതായി ഷാജി കെ.ഡേവിഡ് പറഞ്ഞു. English Summary:
Electric wheelchair donation brings mobility to disabled girl in Haripad. Following the loss of her parents, a disabled young woman\“s life has been transformed by the donation, enabling her to travel independently. She received the wheelchair due to the efforts of Karuthal Ucha Oonu Koottayma.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com