ഭോപാൽ ∙ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതിൽ നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണമെന്ന് ബിജെപി മുൻ എംപി പ്രജ്ഞാ സിങ് ഠാക്കൂർ. നിര്‍ദേശം പെണ്‍മക്കള്‍ പാലിക്കാത്തപക്ഷം അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നാണ് പ്രജ്ഞാ സിങ്ങ് പറഞ്ഞത്. ഈ മാസം ആദ്യം ഭോപാലിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രജ്ഞ സിങ് നടത്തിയ പരാമർശമാണ് ഇപ്പോൾ പുറത്തുവന്നത്.
മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അവരെ വീട് വിടാന്‍ അനുവദിക്കരുത്. അടിച്ചോ പറഞ്ഞു മനസിലാക്കിയോ സമാധാനിപ്പിച്ചോ സ്‌നേഹിച്ചോ ചീത്തപറഞ്ഞോ അവരെ തടയണമെന്നും പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞു.
- Also Read തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അത്താഴക്കഞ്ഞിയിലും കയ്യിട്ടുവാരി; 2.27 ലക്ഷം രൂപ തട്ടിപ്പ്
‘‘നിങ്ങളുടെ മനസിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍, അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവളുടെ കാലു തല്ലിയൊടിക്കുന്നതിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും ഉറപ്പായും ശിക്ഷിക്കണം. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കില്ല’’ – എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിന്റെ പരാമർശം.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sadhvipragyag എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Pragya Singh Thakur\“s Controversial Remark: Former BJP MP Pragya Singh Thakur\“s controversial remarks urging Hindu parents to forbid daughters from visiting non-Hindus and advocating physical punishment. |
|