ഹോളിവുഡ് സിനിമ പോലെ ഒരു കവർച്ച; ലൂവ്ര് മ്യൂസിയത്തിലെ മോഷണ ദൃശ്യങ്ങൾ പുറത്ത്

LHC0088 2025-10-28 09:39:48 views 991
  



പാരിസ്∙ ചരിത്രപ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തിൽ പട്ടാപ്പകൽ നടന്ന പെരുംകൊള്ളയുടെ ദൃശ്യങ്ങൾ പുറത്ത്. മോഷ്ടാക്കളിലൊരാൾ രത്നങ്ങൾ പ്രദർശനത്തിനായി സൂക്ഷിച്ച ചില്ലുകൂട് തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫ്രാൻസിലെ ബിഎഫ്എംടിവിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തൊഴിലാളിയുടെ വേഷത്തിലെത്തിയയാൾ രത്നങ്ങൾ കവരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. 60 പേരടങ്ങുന്ന പ്രത്യേക സംഘമാണ് മോഷ്ടാക്കൾക്കായി തിരച്ചിൽ തുടരുന്നത്.   

  • Also Read മോണാലിസ മുതൽ നെപ്പോളിയൻ വരെ: ലോകത്തെ വിറപ്പിച്ച മോഷണങ്ങൾ; രഹസ്യങ്ങൾ മറഞ്ഞിരിക്കുന്ന ലൂവ്ര്   


രാവിലെ 9 മണിക്കാണ് പതിവായി മ്യൂസിയം തുറക്കാറ്. ഇതിന് അരമണിക്കൂറിനുള്ളിൽ തന്നെ മോഷണം നടന്നു. മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ വശത്തുള്ള റോഡിൽ ട്രക്ക് നിർത്തി, അതിലുണ്ടായിരുന്ന യന്ത്രഗോവണി വഴി മോഷ്ടാക്കൾ ബാൽക്കണിയിലേക്കു കടക്കുകയായിരുന്നു. മ്യൂസിയത്തിന്റെ ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടന്നുവരികയാണ്. അതിനാലാണ് മോഷ്ടാക്കളിൽ ചിലർ തൊഴിലാളികളുടെ വേഷത്തിലും എത്തിയത്. ബാൽക്കണിയിലെ ജനാല തകർത്ത് അപ്പോളോ ഗാലറിയിലേക്കു നേരിട്ടു പ്രവേശിച്ച മോഷ്ടാക്കൾ ചില്ലുകൂടുകൾ തകർത്തു 9 രത്നങ്ങൾ കവർന്നു. രക്ഷപ്പെടുന്നതിനിടെ ഒരു രത്നം വഴിയിൽ നഷ്ടമാകുകയും ചെയ്തു.  

  • Also Read ബിഹാറിൽ കോൺഗ്രസിനെ ചതിച്ചത് ജാർഖണ്ഡ്? അന്ന് ഭരിച്ചത് അവരെ പേടിച്ച്! യാത്ര തടഞ്ഞ ലാലുവിന് നേട്ടം, തുണച്ചത് എം– വൈ; ഇനി പ്രതീക്ഷ ‘മോസ്കോ’!   


അപ്പോളോ ഗാലറിയിൽ 23 രത്നാഭരണങ്ങളാണു പ്രദർശനത്തിനുള്ളത്.‘വിലമതിക്കാനാകാത്ത പൈതൃക മൂല്യം’ ഉള്ള വസ്തുക്കളാണ് നഷ്ടമായതെന്നാണു ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം പറഞ്ഞത്. അതിവേഗത്തിലും കൃത്യതയോടെയും നടത്തിയ മോഷണമെന്നാണ് മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്. അപ്പോളോ ഗാലറിയുടെ ജനാലയിലും രണ്ടു ഡിസ്പ്ലേ ബോർഡുകളിലുമുണ്ടായിരുന്ന അലാം മോഷണത്തിനു പിന്നാലെ ശബ്ദമുണ്ടാക്കി. ഇതോടെ ഗാലറിയിലുണ്ടായിരുന്ന അഞ്ച് സുരക്ഷാ ഗാർഡുമാർ എത്തിയെങ്കിലും മോഷ്ടാക്കൾ കടന്നുകളഞ്ഞിരുന്നു. കള്ളന്മാർ ആംഗിൾ ഗ്രൈൻഡറുകൾ ഉപയോഗിച്ചാണ് ഡിസ്പ്ലേ ഗ്ലാസുകൾ തകർത്തത്. രക്ഷപ്പെടുന്നതിനിടെ തടയാനെത്തിയ ഗാർഡുമാരെ ഇതു കാട്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്.  

  • Also Read പട്ടാപ്പകൽ വീടിന്റെ അടുക്കളവാതിൽ തകർത്ത് മോഷണം; സ്വർണവും പണവും നഷ്‌ടപ്പെട്ടു   


സംഭവത്തോടെ ഫ്രാൻസിലെ മ്യൂസിയങ്ങളുടെ സുരക്ഷ സംബന്ധിച്ച വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ മാസം ഫ്രാൻസിലെ രണ്ടു മ്യൂസിയങ്ങളിൽ കവർച്ച നടന്നിരുന്നു. പാരിസിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽനിന്നു മോഷണം പോയത് 6 ലക്ഷം യൂറോയുടെ സ്വർണമാണ്. ലിമോഷിലെ പോസെലിൻ മ്യൂസിയത്തിൽനിന്ന് 65 ലക്ഷം യൂറോയുടെ സാധനങ്ങളും കവർന്നിരുന്നു. 1911ൽ ലൂവ്രിൽ നിന്ന് ലിയനാർദോ ഡ വീഞ്ചിയുടെ മാസ്റ്റർപീസ് സൃഷ്ടിയായ മോണലിസയെ മോഷ്ടിച്ചിരുന്നു. മ്യൂസിയം ജീവനക്കാരിലൊരാളാണ് മുറിക്കുള്ളി‍ൽ ഒളിച്ചിരുന്ന് ആ ലോകപ്രശസ്ത പെയ്ന്റിങ് കൈക്കലാക്കി കോട്ടിനുള്ളിൽ മറച്ചുപിടിച്ച് പുറത്തുകടത്തിയത്. 2 വർഷത്തിനു ശേഷം ഫ്ലോറൻസിൽനിന്നാണ് മോണലിസയെ തിരികെക്കിട്ടിയത്.


Les images du cambriolage du Louvre (document BFMTV) pic.twitter.com/FciPpaXTMA— BFMTV (@BFMTV) October 19, 2025
English Summary:
CCTV Footage of robbery at Louvre Museum released: daring daylight robbery at the Louvre Museum in Paris saw thieves, disguised as workers, steal valuable jewels from the Apollo Gallery. The incident has raised serious concerns about museum security in France following a series of recent thefts.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134153

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.