search
 Forgot password?
 Register now
search

ദുർഗാപുർ പീഡനം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു, പിന്നിൽ ആറുപേർ; പദ്ധതിയിട്ടത് പെൺകുട്ടിയുടെ അടുത്ത സുഹൃത്ത്

LHC0088 2025-10-29 08:23:15 views 581
  



കൊൽക്കത്ത∙ ബംഗാളിലെ ദുർഗാപുരിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കേസിൽ മുഖ്യപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതി ഫിർദൗസ് ഷെയ്ഖിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളായ 5 പേർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. കേസിലെ പ്രതികളിലൊരാൾ വിദ്യാർഥിനിയുടെ അടുത്ത ആൺസുഹൃത്തും സഹപാഠിയും ആണെന്നും ഇയാളാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാനായി പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.

  • Also Read യുവാവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു, വഴിയരികിൽ തള്ളി; പാസ്റ്റർ പിടിയിൽ, സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി പൊലീസ്   


ഒക്ടോബർ 10നാണ് ദുർഗാപുരിലെ സ്വകാര്യ മെ‍‍ഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ യുവതിയെ കാട്ടിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തത്. ഒഡീഷ സ്വദേശിനിയാണ് യുവതി. പിടിയിലായ ആറു പ്രതികളെയും ദുർഗാപുർ സബ് ഡിവിഷനൽ കോടതിയിൽ വെർച്വലായി ഹാജരാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ജഡ്ജി ഒക്ടോബർ 31 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടു. English Summary:
Durgapur Gang Rape: Main Accused In Durgapur Gang Rape Identified, Classmate Among Co-Accused
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156045

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com