search
 Forgot password?
 Register now
search

കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വർണം, യുവാവ് അറസ്റ്റിൽ

deltin33 2025-10-31 17:21:05 views 903
  



കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിരൂപ വിലവരുന്ന സ്വർണം പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്മെന്റാണ് നൗഫൽ പുത്തൻകോട്ട് എന്ന യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടിയത്.  

  • Also Read സർക്കാർ വാഹനങ്ങൾ ഇനി കെഎൽ–90, കെഎസ്ആർടിസിക്ക് മാറ്റമില്ല; റജിസ്ട്രേഷൻ തിരുവനന്തപുരത്ത്   


890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും. ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ സ്വർണമിശ്രിതം കണ്ടെടുത്തിരുന്നു. സ്വർണം പിടികൂടുമെന്നായപ്പോൾ കൊണ്ടുവന്നയാൾ ഉപേക്ഷിച്ചതാണിതെന്നാണ് നിഗമനം. 1.7 കിലോ സ്വർണമിശ്രിതത്തിൽ നിന്ന് ഒന്നര കിലോ സ്വർണം വേർതിരിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

  • Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!   
English Summary:
Karipur Airport Gold Seizure: A passenger was arrested at Karipur Airport for attempting to smuggle gold worth ₹1 crore hidden in his underwear. The gold, weighing 890.35 grams, was seized by the Kozhikode Customs Preventive Detachment.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com