തിരുവനന്തപുരം∙ സര്‍ക്കാര്‍ നടത്തുന്ന അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിശദീകരണവുമായി തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷ്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നാണ് അവകാശവാദവെന്നും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നല്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉള്‍പ്പെട്ടത്. അതിജീവനം തന്നെ അസാധ്യമായവരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു.
Also Read മൂന്നാറിലെ വഴിയോര കടകൾ പൊളിക്കുന്നത് തടഞ്ഞ് സിപിഎം നേതാക്കൾ; നേരിയ സംഘർഷം
കൃത്യമായ പഠനങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പഠനങ്ങളും നടപടികളും ഉണ്ടായത്. സര്‍ക്കാര്‍ നിഗൂഢമായി ചെയ്ത പദ്ധതിയല്ല. ഒരുഘട്ടത്തിലും ചോദ്യങ്ങള്‍ ഉന്നയിക്കാതിരുന്ന വിദഗ്ധരാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനം അല്ല ഇത്. ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്. വിശദ മാർഗരേഖ പുറത്തിറക്കിയതാണ്. അത് വായിച്ചിരുന്നെങ്കില്‍ ചോദ്യങ്ങള്‍ ഉന്നയിക്കില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു.
Also Read പ്രതിവാര ചർച്ചയ്ക്ക് സിപിഎമ്മും സിപിഐയും: ചർച്ചകളിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി, എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം
കൂടാതെ, ആരാണ് അതിദരിദ്രര്‍ എന്നു നിര്‍ണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ക്രെഡിറ്റ് നരേന്ദ്ര മോദിക്ക് ആണെന്ന് ഒരു കൂട്ടര്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യ മുഴുവന്‍ അതിദരിദ്രര്‍ ഇല്ലാത്ത രാജ്യമാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം എന്ന് മന്ത്രി പറഞ്ഞു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അതിദരിദ്രരെ കണ്ടെത്തിയതെന്ന ചോദ്യവുമായി ഡോ.ആർ.വി.ജി മോനോനും ഡോ.എം.എ ഉമ്മനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിവിധ ചോദ്യങ്ങള്‍ ഉന്നയിച്ച് വിദഗ്ധര്‍ കത്തയയ്ക്കുകയും ചെയ്തു.
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Minister MB Rajesh Clarifies Poverty Eradication Claims: Kerala Poverty Eradication is the focus of the Kerala government\“s latest initiative, aiming to eliminate extreme poverty within the state.