search
 Forgot password?
 Register now
search

അതിദാരിദ്ര്യമുക്തമായി കേരളം; ആന്ധ്രയിൽ തിക്കിലും തിരക്കിലുംപെട്ട് 9 മരണം–ഇന്നത്തെ പ്രധാന വാർത്തകൾ

deltin33 2025-11-2 00:51:01 views 1263
  



കേരളത്തെ അതിദാരിദ്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതാണ് ഇന്നത്തെ ഏറ്റവും പ്രധാന വാർത്ത. രാജ്യത്ത് അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടതും രാപകൽ സമരം ആശാവർക്കർമാർ അവസാനിപ്പിച്ചതും ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിനെ റിമാൻഡ് ചെയ്തതും ഇന്ന് ചർച്ച ചെയ്യപ്പെട്ട വാർത്തകളായി. സുഡാനിൽ റാപിഡ് സപ്പോർട്ട് ഫോഴ്സ് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതുമായി ബന്ധപ്പെട്ട വാർത്തയാണ്  രാജ്യാന്തരതലത്തിലെ പ്രധാന വാർത്ത. ഇന്നത്തെ പ്രധാന സംഭവങ്ങൾ ഒരിക്കൽക്കൂടി വായിക്കാം...

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഞങ്ങളെല്ലാം കണ്ടുനിൽക്കേ 64006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി സാക്ഷ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.  അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യനിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രത്യേക സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.

ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് കാസിബുഗ്ഗയിലുള്ള വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. ഏകാദശി ഉത്സവത്തിനിടെയാണ് ദുരന്തം.  
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആശാ പ്രവര്‍ത്തകരുടെ സമരവേദിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തി. അതിനിടെ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എത്താന്‍ വൈകുന്നത് രാഹുല്‍ അവിടെ ഉള്ളതുകൊണ്ടാണെന്ന അഭ്യൂഹം ഉയര്‍ന്നു. 65 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം ഇന്ന് ആശാവർക്കർമാർ അവസാനിപ്പിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു. രാവിലെ സുധീഷ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അടൂർ മണ്ണടി ദേശകല്ലുംമൂട്ടിലാണ് സുധീഷ് കുമാറിന്റെ വീട്. വിരമിച്ചശേഷം സിപിഎം പ്രവർത്തനങ്ങളിൽ സജീവമാണ്.

കവി കെ.ജി. ശങ്കരപ്പിള്ള എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായി. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടുവെന്ന വിവരം പുറത്തുവന്നു. English Summary:
Today\“s Recap 01 November 2025
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

Previous threads: cat slot 3 analysis 2024 Next threads: best bonus online casino
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com