search
 Forgot password?
 Register now
search

യുഎസിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതി ജയിലിൽ മരിച്ചു; കൊലപ്പെടുത്തിയത് 4 മക്കൾ ഉൾപ്പെടെ 13 പേരെ

LHC0088 2025-11-5 04:51:28 views 867
  



പെൻസിൽവേനിയ ∙ യുഎസിലെ ഏറ്റവും കുപ്രസിദ്ധനായ കൂട്ടക്കൊലക്കേസ് പ്രതി ജോർജ് ബാങ്ക്സ് (83) പെൻസിൽവേനിയയിലെ ജയിലിൽ മരിച്ചു. 43 വർഷം മുൻപ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതിയാണ് മുൻ സൈനികനായ ജോർജ് ബാങ്ക്സ്. വിൽക്സ്–ബാരിയിൽ സ്വന്തം മക്കൾ ഉൾപ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ 1982 മുതൽ തടവുശിക്ഷ അനുഭവിക്കുകയാണ്.

  • Also Read ‘പിഎം ശ്രീ’ കത്ത് വൈകിപ്പിച്ചത് നേട്ടമായി; എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു വന്നു; കേരളത്തിന് ലഭിച്ചത് 92.41 കോടി   


1982 സെപ്റ്റംബർ 25ന് പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച് രാത്രി വൈകി വീട്ടിലെത്തിയ ഇയാൾ ഒരു വയസ്സ് മുതൽ 6 വയസ്സ് വരെ പ്രായമുള്ള 4 മക്കൾ ഉൾപ്പെടെ 5 കുട്ടികളെയും 4 സ്ത്രീകളെയും വെടിവച്ചു കൊന്നു. തുടർന്ന് സൈനിക യൂണിഫോം ധരിച്ച് തോക്കുമായി പുറത്തിറങ്ങി. സമീപത്തെ വീട്ടിൽനിന്നിറങ്ങിയ 4 കൗമാരക്കാർക്കുനേരെ നിറയൊഴിച്ചു. ഇതിൽ ഒരാൾ മരിച്ചു. പിന്നീട് കാർ മോഷ്ടിച്ച് പാർക്കിലേക്കു പോയി. അവിടെ വച്ച് ഭാര്യ, മറ്റൊരു മകൻ എന്നിവർ ഉൾപ്പെടെ 4 പേരെ വെടിവച്ചുകൊന്നു.

സംഭവത്തിനുശേഷം ഭാര്യവീട്ടിലെത്തിയ ഇയാളെപ്പറ്റി ഭാര്യയുടെ അമ്മ പൊലീസിൽ അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ പ്രതി പിന്നീടു കീഴ‍ടങ്ങി. പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും മനോരോഗമാണെന്നു ചൂണ്ടിക്കാട്ടി മേൽക്കോടതി ജീവപര്യന്തം ജയിൽശിക്ഷയാക്കി.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
US Mass Murderer George Banks, Killer of 13, Dies in Pennsylvania Prison at 83
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com