search
 Forgot password?
 Register now
search

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

deltin33 2025-11-20 17:51:34 views 1247
  



തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍. പത്മകുമാറിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ നോട്ടിസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ എട്ടാം പ്രതിയാണ് പത്മകുമാര്‍ അധ്യക്ഷനായിരുന്ന 2019ലെ ദേവസ്വം ബോര്‍ഡ്.  

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം: രണ്ടാഴ്ച സമയം നിശ്ചയിച്ച് ഹൈക്കോടതി   


ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍.വാസുവിന്റെ ശുപാര്‍ശയില്‍ ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്നു രേഖപ്പെടുത്തി 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. ഡിസംബര്‍ 3ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്‍പ് പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് എസ്‌ഐടി. എൻ.വാസുവിനെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. English Summary:
Sabarimala gold theft : Sabarimala gold theft case investigation intensifies with A. Padmakumar\“s questioning. The Special Investigation Team (SIT) is probing his involvement in the Devaswom Board gold scam.
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467518

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com