കൊട്ടിയൂർ∙ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് മധ്യവയസ്ക്കൻ വനത്തിനുള്ളിലേക്ക് കയറിപ്പോയി. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് സ്വദേശിയായ രാജേന്ദ്രൻ (രാജേഷ്, 50 വയസ്സ്) എന്ന വ്യക്തിയാണു വനത്തിലേക്ക് ഓടിപ്പോയത്. വനംവകുപ്പും പൊലീസും ഇയാൾക്കായി സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലെ 1967 തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു.
- Also Read കല്ല് തൊണ്ടയിൽ കുടുങ്ങി; ഒരു വയസ്സുകാരന് ദാരുണാന്ത്യം
പിന്നാലെ മണത്തണ സെക്ഷൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പൊലീസും നാട്ടുകാരും ചേർന്നു വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ വനത്തിനുള്ളിലെ പ്ലാന്റേഷൻ ഭാഗത്തുനിന്നും ഇയാളുടേതെന്ന് കരുതുന്ന രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെടുത്തു. തുടർന്ന് ആർആർടി (RRT) ഡ്രോൺ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയെങ്കിലും ഇടതൂർന്ന വനമായതിനാൽ വ്യക്തിയെ കണ്ടെത്താൻ സാധിച്ചില്ല. വൈകുന്നേരം ആറുമണിയോടെ ഡോഗ് സ്ക്വാഡിനെ എത്തിച്ചും വനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടത്തിയിരുന്നു.
- Also Read കഴുത്തിൽ പാടുകൾ; ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ; കുട്ടിയുടെ അസ്വാഭാവിക മരണം, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
വനംവകുപ്പിന്റെ കൊട്ടിയൂർ റേഞ്ച്, കൊട്ടിയൂർ വൈൽഡ് ലൈഫ് യൂണിറ്റ്, ആർആർടി എന്നിവരും പൊലീസും നാട്ടുകാരും ചേർന്നാണു രാത്രി വൈകുവോളം തിരച്ചിൽ നടത്തിയത്. എന്നാൽ വെളിച്ചക്കുറവും വന്യമൃഗ സാന്നിധ്യമുള്ള വനമേഖലയായതിനാലും രാത്രിയിലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. തിങ്കൾ രാവിലെ എട്ട് മണി മുതൽ വനംവകുപ്പ്, പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ വിപുലമായ \“കോംബിങ് ഓപ്പറേഷൻ\“ നടത്തും.
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
- Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
English Summary:
Man missing in Kottiyoor forest: A man is missing after entering the Kottiyoor forest, prompting a large-scale search operation.The search is temporarily suspended due to poor visibility and the presence of wild animals in the forest region. |