search

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; ജീവനൊടുക്കിയെന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു: പൂജാരി അറസ്റ്റിൽ

Chikheang 10 hour(s) ago views 1022
  



ന്യൂഡൽഹി ∙ ഡൽഹിയിലെ കേശവപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം,  യുവതി ആത്മഹത്യ ചെയ്തതായി പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞ ഭർത്താവ് അറസ്റ്റിൽ. ദിനേശ് ശർമ എന്നയാളാണ് ഭാര്യ സുഷമ ശർമയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ദിനേശ് വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ സുഷമയുടെ മൃതദേഹം നിലത്തു കിടക്കുകയായിരുന്നു. ദമ്പതികളുടെ 11 വയസ്സുള്ള മകളും ഇതേ മുറിയിലായിരുന്നു കിടന്നിരുന്നത്. എന്നാൽ കട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടി ഇതൊന്നും അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.  

  • Also Read ഭര്‍ത്താവ് വീട് വൃത്തിയാക്കിയില്ല; കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ; അബദ്ധത്തിൽ സംഭവിച്ചെന്ന് മൊഴി   


ചോദ്യം ചെയ്തപ്പോൾ, തലയിണ ഉപയോഗിച്ച് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതായി ദിനേശ് കുറ്റസമ്മതം നടത്തി. ദിനേശ് പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ്. പ്രതിയായ ഭർത്താവിനു വിവാഹേതര ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് സുഷമയുടെ കുടുംബാംഗങ്ങൾ പറയുന്നത്.  

  • Also Read ഡേറ്റിങ് ആപ്പ് വഴി സൗഹൃദം, യുവതിയെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ   


‘‘ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായെന്നും ദിനേശ് സഹോദരിയെ കൊന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ യഥാർഥ കാരണം ദിനേശിന്റെ വിവാഹേതര ബന്ധമാണ്. വർഷങ്ങളായി ഞങ്ങളുടെ സഹോദരി ഇതേക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.’’ – സുഷമയുടെ സഹോദരൻ പറഞ്ഞു.
    

  • ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
      

         
    •   
         
    •   
        
       
  • ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
      

         
    •   
         
    •   
        
       
  • ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Husband Arrested for Wife\“s Murder in Delhi: A husband was arrested in Keshav Puram, Delhi, after calling the police to report his wife\“s suicide, when in reality, he murdered her.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160589