search

സർവീസ് സംഘടനകൾ എതിർപ്പിൽ; അടുത്ത പ്രഖ്യാപനം ശമ്പളപരിഷ്കരണം?

LHC0088 7 hour(s) ago views 1003
  



തിരുവനന്തപുരം ∙ മുഖ്യമന്ത്രി ബുധനാഴ്ച നടത്തിയ പ്രഖ്യാപനങ്ങളുടെ തുടർച്ചയായി അടുത്ത ഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനു കമ്മിഷനെ നിയമിക്കുകയോ നിശ്ചിത ശതമാനം ശമ്പളവർധന പ്രഖ്യാപിക്കുകയോ ചെയ്യുമെന്നു ധനവകുപ്പു വൃത്തങ്ങൾ സൂചന നൽകുന്നു. ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തതിൽ സർവീസ് സംഘടനകൾ എതിർപ്പിലാണ്. കമ്മിഷനെ പ്രഖ്യാപിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇനി സമയമില്ല.

  • Also Read ആഹാരത്തിന്റെയും ഉത്സവവേള! ഹോർത്തൂസിൽ കാത്തിരിക്കുന്നു ഷെഫ് സ്റ്റുഡിയോ   


2019 ഒക്ടോബറിലാണ് 11–ാം ശമ്പളക്കമ്മിഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2021 ജനുവരി 30നു കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം 2021 മാർച്ച് മുതൽ വിതരണം ചെയ്തു. ശമ്പളക്കുടിശിക 4 ഗഡുക്കളായി വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചെങ്കിലും 2 ഗഡുക്കൾ നൽകാൻ ബാക്കിയാണ്. കുടിശികയടക്കം 28% ക്ഷാമബത്ത (ഡിഎ) അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് അതിന്റെ 10% അധികം അനുവദിച്ചായിരുന്നു കഴിഞ്ഞ പരിഷ്കരണം.

13% ഡിഎ ഇപ്പോഴും കുടിശിക; അനുവദിച്ച 5 ഗഡു ഡിഎയുടെ 191 മാസത്തെ കുടിശികയില്ല
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്ക് 4% ഡിഎ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ബാക്കിയുള്ള 13% കുടിശികയെക്കുറിച്ചു മിണ്ടാട്ടമില്ല. 2023 ജനുവരി 1 മുതലുള്ള 4% കുടിശികയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഇതു നവംബർ മാസത്തെ ശമ്പളം മുതൽ നൽകിത്തുടങ്ങുമെങ്കിലും ഇൗ ഗഡുവിന്റെ 34 മാസത്തെ കുടിശിക നൽകാനിടയില്ല. ഇൗ സർക്കാരിന്റെ കാലത്ത് ഇതുവരെ അനുവദിച്ചത് ആകെ 5 ഗഡുക്കളാണ്. ഇവയുടെ 191 മാസത്തെ കുടിശികയാണു നൽകാനുള്ളത്. 50,000 രൂപ അടിസ്ഥാന ശമ്പളമുള്ളയാൾക്ക് ഇതുകാരണം 68,000 രൂപയോളം നഷ്ടപ്പെടും.

3%, 3%, 3%, 2%, 2% എന്നിങ്ങനെ 2023 ജൂലൈ 1 മുതലുള്ള 5 ഗഡുക്കളാണ് ഇനി നൽകാനുള്ളത്. ശമ്പള പരിഷ്കരണം വന്നാൽ‌ ഇതിൽ 9 ശതമാനമെങ്കിലും പുതിയ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനാണ് സാധ്യത. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നു കഴിഞ്ഞ 2 ബജറ്റുകളിൽ വാഗ്ദാനം നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ അതേക്കുറിച്ചു മിണ്ടിയില്ല. ഭിന്നശേഷി സംവരണ പ്രശ്നം കാരണം മുടങ്ങിക്കിടക്കുന്ന എയ്ഡഡ് അധ്യാപക നിയമനങ്ങളുടെ കാര്യത്തിലും പുതിയ തീരുമാനം ഉണ്ടായിട്ടില്ല. English Summary:
Anticipated Salary Revision for Kerala Government Employees: Kerala salary revision is anticipated following recent government announcements. The government may appoint a commission for salary revision or announce a percentage increase in salaries for government employees. This decision awaits clarity on pending dearness allowance and other benefits.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158594