search

പ്രതിവാര ചർച്ചയ്ക്ക് സിപിഎമ്മും സിപിഐയും: ചർച്ചകളിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി, എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം

LHC0088 6 hour(s) ago views 431
  



തിരുവനന്തപുരം ∙ പിഎം ശ്രീ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആഴ്ചതോറും സിപിഎം– സിപിഐ ചർച്ചയ്ക്കു ധാരണ. ബുധനാഴ്ച എകെജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയാണ് ഏറെക്കാലമായി നിർത്തിവച്ച ഈ ചർച്ച പുനരാരംഭിക്കാമെന്ന നിർദേശം വച്ചത്. സിപിഐ ഇതു സ്വാഗതം ചെയ്തു.



കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായ ആദ്യനാളുകളി‍ൽ സിപിഎം– സിപിഐ തർക്കങ്ങൾ അടിക്കടി ഉണ്ടായതോടെ ഇരു പാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങൾ ഇടപെട്ടാണ് ആശയവിനിമയം ശക്തമാക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും തമ്മിൽ ആഴ്ചയിലൊരിക്കൽ സംസാരിക്കാൻ ധാരണയായി. അതോടെ സിപിഐയുടെ പരസ്യ പ്രതികരണങ്ങൾക്കു കുറവുണ്ടായി. ആ സംവിധാനം കാര്യക്ഷമമായി സിപിഎം വിലയിരുത്തി. മുഖ്യമന്ത്രിയുമായി കാനം നിരന്തരം സന്ധി ചെയ്യുകയാണെന്ന വിമർശനം, പക്ഷേ സിപിഐയിൽ ശക്തിപ്പെട്ടു.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് ഈ ചർച്ചകൾ തുടർന്നെങ്കിലും പിന്നീടു കുറഞ്ഞുവന്നു. ബിനോയ് വിശ്വം സിപിഐ സെക്രട്ടറിയായതോടെ പൂർണമായും ഇല്ലാതായി. ബിനോയിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മിൽ ഫോണിലും വല്ലപ്പോഴും നേരിട്ടും ഉള്ള സമ്പർക്കങ്ങളാണ് ആശയവിനിമയമായി നടന്നുവന്നത്. പിഎം ശ്രീയിൽ സിപിഎമ്മിനെ തന്നെ മുൾമുനയിൽ നിർത്തുന്ന എതിർപ്പ് സിപിഐ ഉയർത്തുകയും ഒടുവിൽ അവർക്ക് കീഴടങ്ങുകയും ചെയ്തതോടെയാണ് പഴയ ആശയം സിപിഎം പൊടി തട്ടിയെടുത്തത്. മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും ബിനോയിയുമായിരിക്കും ഈ ചർച്ചകളിൽ പങ്കെടുക്കുക.


    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Weekly CPM-CPI discussions: CPM CPI weekly discussions are set to resume in Kerala, a decision reached after the recent PM Sree controversy and proposed by Chief Minister Pinarayi Vijayan.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158561