ജനീവ ∙ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 460 പേരാണ് നഗരത്തിലെ സൗദി ഹോസ്പിറ്റലിൽ കൂട്ടക്കൊലയ്ക്കിരയായത്. 18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം നടത്തുകയായിരുന്നു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനുമിരയായി.
Also Read രണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത് ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’; ഭീതിയിൽ മുങ്ങി ലോകം, നടുക്കം
ആശുപത്രിയിലെത്തിയവർ ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീടു മടങ്ങിയെത്തി മറ്റു ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെടിവച്ചു കൊന്നു. മൂന്നാം തവണയും വന്ന് ബാക്കിയുള്ളവരെക്കൂടി കൊന്നു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള എൽ ഫാഷർ ഭാഗികമായി മരുഭൂമിയാണ്. യുഎൻ കണക്കനുസരിച്ച് ആഭ്യന്തരയുദ്ധത്തിൽ 40,000നു മുകളിലാണ് മരണസംഖ്യ.
Also Read വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോർട് ഫോഴ്സ് അതിക്രൂരമായി കൊല ചെയ്യുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
FAQ
ചോദ്യം: സുഡാനിൽ ആരൊക്കെ തമ്മിലാണ് പോരാട്ടം?
ഉത്തരം: രാജ്യത്തിന്റെ ഔദ്യോഗിക സൈന്യം സുഡാനീസ് ആർമിയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലാണ് പോരാട്ടം. 2023 ഏപ്രിൽ മുതലാണ് ഈ പോരാട്ടം ആരംഭിച്ചത്.
ചോദ്യം: എന്തിനാണ് ഇവർ തമ്മിൽ പോരാടുന്നത്?
ഉത്തരം: ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ നയിക്കുന്ന എസ്എഎഫും ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോ (ഹെമെദ്തി) നയിക്കുന്ന ആർഎസ്എഫും തമ്മിൽ അധികാരത്തിനുവേണ്ടിയാണ് പോരാട്ടം നടക്കുന്നത്.
ചോദ്യം: പ്രത്യാഘാതങ്ങൾ എന്തൊക്കെ?
ഉത്തരം: 2023 ഏപ്രിൽ മുതൽ 12 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. രാജ്യത്തിനകത്തെ മറ്റു ഭാഗങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കുമായിരുന്നു ഈ പലയാനം. സാധാരണ ജനങ്ങൾക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ ഇരുകൂട്ടരും നടത്തിയതായാണ് ആരോപണം. ലൈംഗിക അതിക്രമങ്ങൾ, വംശീയ ഉന്മൂലനം തുടങ്ങിയവയും നടത്തിയതായി ആരോപിക്കപ്പെടുന്നു. പല പ്രദേശങ്ങളും പട്ടിണിയിലാണ്. രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായി തകർന്നു. ആശുപത്രികൾ ആക്രമിക്കപ്പെടുകയും പ്രവർത്തനരഹിതമാവുകയും ചെയ്തു. English Summary:
Sudan hospital massacre: A brutal attack at Saudi Hospital in El Fasher by the Rapid Support Forces resulted in 460 deaths, alongside reports of doctors and nurses being abducted and sexual assault.