ലണ്ടൻ∙ കേംബ്രിഡ്ജ്ഷെയറിൽ ട്രെയിനിലുണ്ടായ കത്തിക്കുത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. 9 പേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ അറസ്റ്റു ചെയ്തു. ട്രെയിന്‍ ഹണ്ടിങ്ടൻ സ്റ്റേഷനിൽ പിടിച്ചിട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
Also Read ദേഹത്തു തട്ടിയത് ഇഷ്ടപ്പെട്ടില്ല; ചായക്കടത്തൊഴിലാളിയായ അസം സ്വദേശിക്ക് വെട്ടേറ്റു
‘അക്രമികളുടെ കയ്യിൽ കത്തിയുണ്ട്’ എന്നു പറഞ്ഞുകൊണ്ട് രക്തം പുരണ്ട കയ്യുമായി ഒരാൾ വണ്ടിയിൽ നിന്നു താഴേയ്ക്ക് വീഴുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി ബിബിസിയോട് പറഞ്ഞു. ആശങ്കാജനകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
ട്രെയിനിലുണ്ടായിരുന്നവരെ ബസ്സുകളിൽ സ്റ്റേഷനിൽനിന്ന് നീക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു. രക്തത്തിൽ കുളിച്ച് നിരവധിപേർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടതായി മറ്റൊരു ദൃക്സാക്ഷി ബിബിസിയോട് പറഞ്ഞു. ഡോൺ കാസ്റ്ററിൽനിന്ന് കിങ്സ് ക്രോസിലേക്ക് പോകുകയായിരുന്നു ട്രെയിൻ.
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @theinformant എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Train stabbing occurred in Cambridgeshire, injuring several people: The incident took place on a train in Huntingdon, and police have arrested two individuals. An investigation is underway, and authorities are urging the public to follow local guidance.