search

വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 11 പേർക്ക് പരുക്ക്, 2 പേർ ഗുരുതരാവസ്ഥയിൽ

deltin33 Yesterday 11:02 views 987
  



ജോധ്‌പൂർ ∙ വിവാഹ വീട്ടിൽ രണ്ടു ഗ്യാസ് സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിച്ച് അപകടം. 11 പേർക്ക് പരുക്കേറ്റു. രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. ജോധ്പൂരിലെ ബാവ്ഡിക്ക് സമീപമുള്ള ഹർധാനി ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റവരെ ജോധ്‌പൂരിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

  • Also Read പതിനേഴുകാരി അഞ്ചുമാസം ഗർഭിണി, വെട്ടിക്കൊലപ്പെടുത്തി കാമുകൻ; പൊലീസ് എത്തുന്നതും കാത്തിരുന്നു, ഒടുവിൽ അറസ്‌റ്റ്   


കർഷകനായ വീരം റാമിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. മകൻ മഹേന്ദ്രയുടെയും മകൾ ഗോഗിയുടെയും വിവാഹം നവംബർ 15, 16 തീയതികളിൽ നടക്കാനിരിക്കുകയായിരുന്നു. വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെ പാചകവാതക ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

‘ആദ്യ സ്‌ഫോടനത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ ശബ്ദവും പുകയും ഉണ്ടായി. പരുക്കേറ്റ നാലു പേരെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് രണ്ടാമത്തെ സിലിണ്ടറും പൊട്ടിത്തെറിച്ചത്’ – ദൃക്‌സാക്ഷി സുർത്താ റാം പറഞ്ഞു. സിലിണ്ടറിനു സമീപം വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.  
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Jodhpur Gas Cylinder Blast: 11 Injured at Wedding House, 2 Critical
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045