ന്യൂഡൽഹി ∙ ബിഹാറിലെ സമസ്തിപുർ എംപി ശാംഭവി ചൗധരിയുടെ ഇരുകൈകളിലെയും വിരലുകളിൽ മഷി പുരട്ടിയതു സംബന്ധിച്ചു വിശദീകരണവുമായി പട്ന കലക്ടർ. പോളിങ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ വലതു കൈവിരലിൽ മഷി പുരട്ടിയെന്നും ഇതു ശ്രദ്ധയിൽപെട്ട പ്രിസൈഡിങ് ഓഫിസർ ഇടതു കൈവിരലിലും മഷി പുരട്ടാൻ നിർദേശിച്ചെന്നുമാണു വിശദീകരണം. എൻഡിഎ സഖ്യകക്ഷിയായ ലോക്ജനശക്തി (റാം വിലാസ്) പാർട്ടിയുടെ എംപിയാണ് ശാംഭവി. രണ്ടു വിരലുകളിൽ മഷി പുരണ്ട വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് ‘വോട്ട് കൊള്ള’യാണെന്ന് ഇന്ത്യാമുന്നണി ആരോപിച്ചിരുന്നു.
- Also Read ബിഹാർ: ബിജെപിയിലും ‘മുഖ്യൻ’ നിതീഷ് തന്നെ
രണ്ടാംഘട്ട വോട്ടെടുപ്പിനൊരുങ്ങി
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 122 മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് 11നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നും നടക്കും. ആദ്യ ഘട്ടത്തിൽ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
ഇതിനിടെ, തിരഞ്ഞെടുപ്പു സാമഗ്രികൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനു ബിഹാറിലെ സരായിരഞ്ജൻ നിയമസഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറെ തിരഞ്ഞെടുപ്പു കമ്മിഷൻ സസ്പെൻഡ് ചെയ്തു. മോക്ക് പോളിനായി ഉപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകൾ സമസ്തിപുർ കെഎസ്ആർ കോളജിനു സമീപം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണു നടപടി. English Summary:
Bihar MP\“s Double Ink Mark: Collector Explains \“Accidental Error\“ Amidst Rigging Claims |