പാലക്കാട്∙ ‘‘ രാത്രി 10.50ന് വലിയ ശബ്ദം കേട്ടു വന്നപ്പോൾ കാർ മറിഞ്ഞു കിടക്കുകയായിരുന്നു. 3 പേർ സംഭവ സ്ഥലത്തുവച്ചു മരിച്ചു. പന്നി ചാടിയെന്നാണ് രക്ഷപ്പെട്ട ഒരാൾ പറഞ്ഞത്’’–ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ മരിച്ച സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അംഗം ചാത്തുവിന്റെ വാക്കുകൾ.
- Also Read കാട്ടുപന്നി കുറുകെച്ചാടി; കാർ പാടത്തേക്കു മറിഞ്ഞ് 3 മരണം; അപകടത്തിൽപെട്ടത് യാത്രപോയ സുഹൃത്തുക്കൾ
പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ രോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണു പരുക്കേറ്റത്.
- Also Read ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
അടുത്ത സുഹൃത്തുക്കളാണ് 6 പേരും. പുറത്ത് പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ യുവാക്കൾ ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കു വരുമ്പോഴാണ് കാർ അപകടത്തിൽപെട്ടത്. കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ടത്. ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും സമീപത്തെ മരത്തിലും ഇടിച്ചു. പിന്നീട് താഴെയുള്ള പാടത്തേക്കു മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നു. മരത്തിന്റെ ഒരു ഭാഗം ചെത്തിയെടുത്തതുപോലെ മുറിഞ്ഞുമാറി.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
4 പേർ പിൻസീറ്റിലും 2 പേർ മുൻസീറ്റിലുമായിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന ആൾ പുറത്തേക്ക് വീണു കിടക്കുകയായിരുന്നു. ‘‘ സ്ഥലത്ത് നിറയെ പന്നികളാണ്. മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി തവണ പരാതി നൽകി. കൃഷിക്കാർ ഏറെയുള്ള സ്ഥലമാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊടുവളവുള്ള സ്ഥലമാണ്. തെരുവുവിളക്കുകളുമില്ല’’–നാട്ടുകാരിലൊരാൾ പറഞ്ഞു. English Summary:
Palakkad Car Accident: Palakkad car accident claims three young lives on Chittur Road after a wild boar suddenly crossed, causing the vehicle to overturn. |