cy520520•The day before yesterday 11:13• views 795
തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരില്‍ സിപിഎം സ്ഥാനാര്‍ഥിത്വം നിഷേധിച്ച സിപിഎം നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന മുത്തിപ്പാറ ബി.ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നു.
വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിനു ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കിയത്. ഇതോടെ ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്തു നല്‍കിയ ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണു സൂചന. പോസ്റ്ററുകള്‍ ഉള്‍പ്പെടെ അടിച്ച് പ്രചാരണം നടത്തുന്നതിന് ഇടയിലാണ് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ചു കത്തു നല്‍കുകയായിരുന്നു.
Also Read ഫസൽ, അരിയിൽ ഷുക്കൂർ വധക്കേസ് പ്രതികൾക്ക് സീറ്റ് നൽകി സിപിഎം; കാരായി ചന്ദ്രശേഖരൻ തലശേരിയിലും സുരേശൻ പട്ടുവത്തും ജനവിധി തേടും
പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, 2015ല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖലാ സെക്രട്ടറി, ഫിനീക്‌സ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.ശ്രീകണ്ഠന്‍ നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആണ്. 2025 പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മുത്തിപ്പാറ വാര്‍ഡില്‍ നിന്നും സിപിഎം സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നതിന് പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയും ഇത് ഏരിയാ കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ കമ്മിറ്റി ശ്രീകണ്ഠന്റെ പേര് നീക്കം ചെയ്ത് അയയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാളെ നേതൃത്വം തിരഞ്ഞെടുത്ത് പട്ടികയില്‍ ഉള്‍പ്പെടുത്തി.
Also Read ശബരിമല സ്വർണക്കൊള്ള കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ; എഫ്ഐആർ ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ തീരുമാന പ്രകാരം മുത്തിപ്പാറ വാര്‍ഡില്‍ 3 ദിവസം ശ്രീകണ്ഠന്‍ വോട്ട് അഭ്യര്‍ഥിച്ച് ഭവന സന്ദര്‍ശനവും നടത്തിയിരുന്നു. സാമൂഹിക മാധ്യമത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വന്ന പോസ്റ്റില്‍ അനുകൂല നിലപാട് സ്വീകരിച്ച് കമന്റ് രേഖപ്പെടുത്തിയ ആളിനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി ഇയാളുടെ സ്ഥാനാര്‍ഥിത്വം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. അതേസമയം ശ്രീകണ്ഠന്‍ രണ്ടു തവണ പഞ്ചായത്തില്‍ മത്സരിച്ചിരുന്നെന്നും ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നതെന്നും ഇത്തവണ മത്സരിക്കുന്നതില്‍ നിന്നും മാറി നില്‍ക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയതെന്നും സിപിഎം ഏരിയാ സെക്രട്ടറി ഇ.എ.സലിം പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Muthipara B Sreekandan എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
B. Sreekandan to Contest Independently: He is set to contest independently after being denied a CPM candidacy for liking and commenting favorably on a social media post against the Chief Minister. This decision follows his removal from the candidate list despite initial approval and campaigning.