വർക്കലയിൽ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി പൊലീസ്, കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി, വൈഷ്ണയ്ക്കെതിരെ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറിൽ 22 പേർ, നെടുമങ്ങാട് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു, ശബരിമല നട തുറന്നു തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന.
വർക്കലയിൽ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി പൊലീസ്. കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു.
‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
വോട്ടർ പട്ടികയിൽ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരിനൊപ്പമുള്ളത് തെറ്റായ വീട്ടുനമ്പർ ആണെന്നു പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറിൽ താമസിക്കുന്നത് 22 പേരെന്ന് രേഖ.
സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ യുവതിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ഇവർ. ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട്ടെ വീട്ടിൽ യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വ്രതനിഷ്ഠയിൽ മനസ്സിനെ പൊന്നമ്പലമാക്കി മലകയറി എത്തിയ ആയിരങ്ങൾക്ക് ദർശന സുകൃതത്തിന്റെ പുണ്യവുമായി അയ്യപ്പ ക്ഷേത്രനട തുറന്നു. മലയാളക്കരയ്ക്ക് ഇനി ആത്മീയപ്രഭയുടെ മണ്ഡലകാലം. ശിരസ്സിൽ ഇരുമുടിക്കെട്ടും നാവിൽ ശരണമന്ത്രങ്ങളുമായി കാനനവാസന്റെ സവിധത്തിലേക്കു ഭക്തരുടെ ഒഴുക്കു തുടങ്ങി. English Summary:
Todays Recap 16-11-2025