search

അൽ ഫലാഹ് സർവകലാശാലയിൽ ഇ.ഡി റെയ്ഡ്; 25 ഇടങ്ങളിൽ പരിശോധന, സാമ്പത്തിക ഇടപാട് സുതാര്യമല്ല?

cy520520 Yesterday 11:15 views 366
  



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്നവർ ജോലി ചെയ്തിരുന്ന ഹരിയാന ആസ്ഥാനമായുള്ള അൽ ഫലാഹ് സർവകലാശാലയിൽ ഇ.ഡി റെയ്ഡ്. സർവകലാശാലയുമായി ബന്ധപ്പെട്ട 25 ഇടങ്ങളിലാണ്  ഇന്ന് രാവിലെ ഇ.ഡി റെയ്ഡ് ആരംഭിച്ചത്. ഫരീദാബാദിലെ 70 ഏക്കർ വിസ്തൃതിയുള്ള സർവകലാശാലയിലെ പ്രധാന ഓഫിസും റെയ്ഡ് ചെയ്യപ്പെട്ട ഇടങ്ങളിൽ ഉൾപ്പെടുന്നു. ഡൽഹി സ്‌ഫോടനക്കേസിൽ ഇവിടെ ജോലി ചെയ്യുന്ന മൂന്ന് ഡോക്ടർമാരെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സർവകലാശാല അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

  • Also Read ‘എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കണം, ഇല്ലെങ്കിൽ ഭരണസംവിധാനം സ്തംഭിക്കും’; കേരളം സുപ്രീം കോടതിയിൽ   


VIDEO | The Enforcement Directorate (ED) conducts a raid at the Delhi office of Al‑Falah University in Okhla as part of an investigation into a terror module linked to Faridabad and the recent blast near the Red Fort.

The probe centres on a “white-collar” terror network… pic.twitter.com/xT57mGWRn4— Press Trust of India (@PTI_News) November 18, 2025


സർവകലാശാലയുടെ ധനസഹായം അന്വേഷിക്കാനുള്ള സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നടപടി. സർവകലാശാലയുടെ അക്കൗണ്ടുകൾ ഓഡിറ്റിനു വിധേയമാക്കാൻ ഉത്തരവുണ്ട്. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും സർവകലാശാലയ്ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌ഫോടന കേസ് എൻഐഎ അന്വേഷിക്കുമ്പോൾ, ഇ.ഡിയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും സർവകലാശാലയുടെ ധനസഹായവും പ്രവർ‌ത്തനവും ആണ് അന്വേഷിക്കുന്നത്.  

  • Also Read അലന്റെ കൊലപാതകം കമ്മിഷണർ ഓഫിസിന് തൊട്ടടുത്ത്; കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം   


യുജിസിയും നാക്കും സർവകലാശാലയുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തിയതോടെ ഇതിനോടകം രണ്ട് കേസുകൾ സർവകലാശാല നേരിടുന്നുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും എ ഗ്രേഡ് ഉണ്ടെന്നായിരുന്നു സർവകലാശാല അവകാശപ്പെട്ടിരുന്നത്. സർവകലാശാല നല്ല നിലയിലാണെന്നു തോന്നുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം സസ്‌പെൻഡ് ചെയ്തിരുന്നു.  
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2014ൽ സ്ഥാപിതമായ അൽ ഫലാഹ് സർവകലാശാലയ്ക്കു തൊട്ടടുത്ത വർ‌ഷമാണ് യുജിസിയുടെ അംഗീകാരം ലഭിച്ചത്. 1995ൽ രൂപീകൃതമായ അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് സർവകലാശാല. സ്ഥാപനത്തിലെ ഇരുപതിലേറെ ഡോക്ടർമാർ പൊലീസ് നിരീക്ഷണത്തിലാണ്. യുജിസി, നാക്, എൻഎംസി എന്നിവയെല്ലാം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്യാംപസിൽ ക്ലാസ് നടക്കുന്നുണ്ടെങ്കിലും പല മാതാപിതാക്കളും മക്കളെ തിരികെ വിളിച്ചുവെന്നാണു വിവരം. ഇവിടെ എംബിബിഎസിനു പ്രതിവർഷം 16 ലക്ഷത്തിലേറെ രൂപയാണു ഫീസ്. ഭാവി പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക വിദ്യാർഥികൾക്കുണ്ട്.

  

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PrahaladCha/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  English Summary:
ED raid: Al Falah University is under investigation following an ED raid related to financial irregularities and alleged links to the Delhi blast case. The university, facing scrutiny from UGC and NAAC, is also dealing with accusations of fraud and falsification.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156462