search

രാഗം നടത്തിപ്പുകാരനെതിരെയുള്ള വധശ്രമം; സൂത്രധാരൻ അടക്കം 4 പേർ അറസ്റ്റിൽ

Chikheang 3 hour(s) ago views 94
  



തൃശൂർ ∙ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽകുമാറിനെയും ഡ്രൈവർ അജീഷിനെയും വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ സൂത്രധാരൻ അടക്കം 4 പേർ അറസ്റ്റിൽ. മൂന്നംഗ ഗുണ്ടാസംഘത്തെ ക്വട്ടേഷൻ ഏൽപിച്ച തൃശൂർ അഞ്ചേരി ക്രിസ്റ്റഫർ നഗർ പറമ്പിത്തറ സിജോ ജോയി (36), അയ്യന്തോൾ കളളിക്കാടൻ ഡിക്സൻ വിൻസൺ (33), വിൽവട്ടം കുറ്റുമുക്ക് ആലപ്പാട്ട് തോംസൺ സണ്ണി (35), കുരിയച്ചിറ ചേലക്കോട്ടുകര ആലപ്പാട്ട് എഡ്വിൻബാബു (28) എന്നിവരെയാണു മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.  

ആക്രമണം നടത്തിയ മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് വേണ്ട വാഹനം, പണം, രക്ഷപ്പെടാനുള്ള സഹായം എന്നിവ ഏർപ്പാടാക്കിയതും ഈ നാലംഗ സംഘം ആണ്. ഇതിൽ ഒരാൾ പ്രമുഖ വ്യവസായിയുടെ വിശ്വസ്തനാണെന്ന് പൊലീസ് സംശയിക്കുന്നു. 20ന് രാത്രി 11.50നാണ് കേസിനാസ്പദമായ സംഭവം. വാഹനങ്ങളിൽ എത്തിയ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സുനിലിനെയും അജീഷിനെയും മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  

ലക്ഷങ്ങൾ പ്രതിഫലം നൽകി ക്വട്ടേഷൻ സംഘത്തെ കണ്ടെത്തി നിയോഗിച്ചത് സിജോ ആണ്. എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ ആർ. രാജേഷ്, കെ.എം. ഷാജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒല്ലൂർ, നെടുപുഴ സ്റ്റേഷൻ പരിധികളിൽ ഒളിവിലായിരുന്നു ഇവർ. English Summary:
Thrissur crime investigation leads to arrests following a brutal attack. A quotation gang hired to murder a theatre owner and driver has been apprehended, revealing a network of accomplices and a possible connection to a prominent businessman.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373