search

പരാതി പരിഹരിക്കാൻ പ്രഹസനം; കേരള ഹൗസിൽ 9.15 ലക്ഷം മുതൽമുടക്കിൽ കെട്ടിപ്പൊക്കുന്നത് ‘കുടുസ്’ ശുചിമുറികൾ

deltin33 8 hour(s) ago views 653
  



ന്യൂഡൽഹി ∙ ലൈഫ് ഭവന പദ്ധതിപ്രകാരം ഒരു വീട് പണിയാനായി മാത്രം 4 ലക്ഷം രൂപ കേരള സർക്കാർ നൽകുമ്പോൾ, കേരള ഹൗസിൽ 9.15 ലക്ഷം രൂപ മുതൽമുടക്കിലും കെട്ടിപ്പൊക്കുന്നതു ‘കുടുസ്’ ശുചിമുറികളാണ്. കേരള ഹൗസിലെത്തുന്ന സാധാരണക്കാരുടെ എറെനാളത്തെ പരാതിക്കു പിന്നാലെയാണു പുതിയ ശുചിമുറി കോംപ്ലക്സ് പണിയാൻ തീരുമാനിച്ചത്. എന്നാൽ, പ്രീ–ഫാബ്രിക്കേറ്റഡ് സ്റ്റീൽ പാളികൾ ഉപയോഗിച്ച് പണിയുന്ന കോംപ്ലക്സ് വെറും പ്രഹസനമാണെന്നു പരാതിയുയരുന്നുണ്ട്. ഒരാൾക്കു ഞെരുങ്ങി കയറാൻ സാധിക്കുന്നവിധത്തിലുള്ള ചെറിയ ശുചിമുറികളിൽ ഡൽഹി സർക്കാരിന്റെ സുലഭ് ശുചിമുറിയുടെ അത്രപോലും സൗകര്യങ്ങളില്ല. 9.15 ലക്ഷം രൂപയ്ക്കു പിഡബ്ല്യുഡിയുടെ മേൽ‌നോട്ടത്തിലാണു നിർമാണം.  

5 ശുചിമുറികളുടെ കോംപ്ലക്സിൽ ഒരെണ്ണം ഭിന്നശേഷിസൗഹൃദമാണ്. മൂന്നരയടിയോളം വീതി മാത്രമാണു ശുചിമുറിക്കുള്ളതെന്നും അകത്തുകയറുന്നയാൾക്കു തിരിയാനുള്ള സൗകര്യം പോലുമില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ശക്തമായ അടിത്തറ പോലും പണിയാതെ നിലത്ത് ഇഷ്ടിക കെട്ടി തറയൊരുക്കി സ്റ്റീൽ പാളികൾ സ്ഥാപിക്കുകയാണു ചെയ്തിരിക്കുന്നത്.  

കുറുക്കുവഴി, പ്രതിഷേധം ഒഴിവാക്കാനോ?
9.15 ലക്ഷം രൂപയ്ക്കു മികച്ച രീതിയിൽ ടൈലുകൾ പാകി വിശാലമായ ശുചിമുറി കോംപ്ലക്സ് പണിയാമെന്നിരിക്കെയാണു ഗ്രൗണ്ടുകളിലും മറ്റും സ്ഥാപിക്കുന്ന താൽക്കാലിക ശുചിമുറികൾക്കു സമാനമായ സൗകര്യമൊരുക്കി പരാതി തീർക്കാൻ അധികൃതർ ശ്രമിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ സന്ദർശകരെത്തുന്ന കേരള ഹൗസിലെ ശുചിമുറികൾ പൂട്ടിയിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ പുതിയ കോംപ്ലക്സ് തയാറാക്കി കൈകഴുകുകയാണ് അധികൃതരുടെ ലക്ഷ്യം.   

കേരള ഹൗസിന്റെ പ്രധാന ബ്ലോക്കിൽ ശുചിമുറികളുണ്ടെങ്കിലും പൊതുജനങ്ങൾക്ക് അവിടേക്കു പ്രവേശനമില്ല. ‍ഡൽഹിയിലെ മറ്റു സംസ്ഥാന ഭവനുകളിലെ രീതികളിൽനിന്നു വ്യത്യസ്തമായി കന്റീനിൽ ഭക്ഷണം കഴിക്കാനെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള സന്ദർശകർക്കു കേരള ഹൗസിന്റെ പിന്നിലൂടെ മാത്രമേ ഇപ്പോഴും പ്രവേശനമുള്ളൂ. ഇവിടത്തെ ശുചിമുറികൾ പൂട്ടിയിട്ടതോടെയാണു ഡൽഹി സന്ദർശനത്തിനായി ടൂർ പാക്കേജുകളുടെയും മറ്റും ഭാഗമായി എത്തുന്ന സംഘങ്ങൾ വലിയ ബുദ്ധിമുട്ടിലായത്. പിൻവശത്തെ ഗേറ്റിനോട് ചേർന്ന് സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ഓരോ ശുചിമുറികളുണ്ടായിരുന്നതാണ് അഡിഷനൽ ബ്ലോക്കിനു ബലക്ഷയമാണെന്ന കാരണത്താൽ പൂട്ടിയിട്ടത്. 100 മീറ്റർ അകലെയുള്ള എംസിഡിയുടെ ശുചിമുറികൾക്കാകട്ടെ തീരെ വൃത്തിയില്ല. ഇപ്പോൾ പിൻഗേറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന പുതിയ ശുചിമുറികൾ താൽക്കാലിക ആശ്വാസമാകുമെങ്കിലും ഡൽഹിയിലെ മലയാളികളോടുള്ള അധികൃതരുടെ മനോഭാവം വെളിവാക്കുന്നതാണ് ഈ നിർമാണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.  

പറഞ്ഞ സമയത്തും ശങ്കയൊഴിഞ്ഞില്ല
ഇന്നു ശുചിമുറി തുറക്കുമെന്നാണു മുൻപ് അറിയിച്ചിരുന്നതെങ്കിലും പണി നീണ്ടുപോകുകയാണ്. ഏറെനാളത്തെ പ്രതിഷേധത്തിനൊടുവിലാണു സർക്കാർ ഫണ്ട് അനുവദിച്ച് പുതിയ ശുചിമുറി കോംപ്ലക്സ് പണിയാമെന്ന് അറിയിച്ചത്. എന്നാൽ പണി നീണ്ടുപോയി.  ഈ മാസം പകുതിയോടെ ശുചിമുറികൾ തുറന്നുകൊടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. English Summary:
Kerala House toilet construction faces criticism for its small size and high cost. The project, intended to address long-standing complaints, is being questioned for its practicality and value, with concerns raised about accessibility and construction quality, especially for the high cost of construction.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469935