കൊച്ചി ∙ വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എടവനക്കാട് താന്നപ്പിള്ളി വീട്ടിൽ രഞ്ജിത്തിനെ (രഞ്ജു–41) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്ക ആണ് ഉത്തരവിട്ടത്. ഞാറയ്ക്കൽ, മുനമ്പം പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, അടിപിടി, കുറ്റകരമായ ഗൂഢാലോചന തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ സെപ്റ്റംബർ 14ന് എടവനക്കാട് വച്ച് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഞാറയ്ക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഞാറയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ കെ.കെ.ഷെബാബ്, സബ് ഇൻസ്പെക്ടർ വി.വി സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.എസ്.മിറാഷ്, വി.എസ്.സ്വരാഭ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എസ്.ശ്രീകാന്ത്, ഒ.സി.ശ്രീജിത്ത്, കെ.എ.അനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. English Summary:
Kaapa act imposed on attempt to murder case accused. Ranjith, aged 41, from Edavanakkad, has been imprisoned in Viyyur Central Jail under the Kaapa Act following a report from the Rural District Police Chief and an order from the District Collector. |