LHC0088 • Yesterday 11:48 • views 670
കോട്ടയം ∙ വണ്ടി ലോ ഫ്ലോർ ആണെങ്കിലും പുക ഹൈ ലെവൽ ആണ്. കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസിന്റെ വരവ് ഒന്ന് കാണേണ്ടതു തന്നെയായിരുന്നു. ബസിനു പിന്നാലെ എത്തിയവർക്ക് ‘സർവം പുക മയം’. കെഎസ്ആർടിസിയുടെ KL–15–A–915 എന്ന എസി ലോ ഫ്ലോർ വോൾവോ ബസിനു പിന്നിൽ യാത്ര ചെയ്തവർ അക്ഷരാർഥത്തിൽ കുടുങ്ങി. കോട്ടയം ചവിട്ടുവരി ഭാഗത്ത് വച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. View this post on Instagram
A post shared by Manorama Online (@manoramaonline)
‘ഈ പറക്കും തളിക’ സിനിമയിലെ പ്രധാന കഥാപാത്രമായ താമരാക്ഷൻ പിള്ള എന്ന ബസിൽ നിന്നും പുക വരുന്നതിനു സമാനമായ രീതിയിൽ പുക പുറത്തുവിട്ടായിരുന്നു കെഎസ്ആർടിസി ബസിന്റെ യാത്ര. പിന്നാലെ എത്തിയവർക്ക് മുൻപിൽ എന്താണെന്നു പോലും കാണാൻ കഴിയാത്ത അവസ്ഥ.
വായു മലിനീകരണം നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശക്തമായ നിലപാടുകളുമായി സർക്കാരും ഗതാഗതവകുപ്പും മുന്നോട്ടു പോകുന്ന ഈ കാലത്തും ഇത്തരത്തിൽ ഒരു സർക്കാർ വാഹനം ഓടുന്നതാണ് അതിശയം. ഏപ്രിൽ 19 വരെ പൊലൂഷൻ സർട്ടിഫിക്കറ്റുള്ള വാഹനം കൂടിയാണിത്. ഫിറ്റ്നസും ഇൻഷുറൻസും അങ്ങനെ എല്ലാമുണ്ട്. രേഖകളിൽ എല്ലാം ക്ലിയർ ആണെങ്കിലും സത്യാവസ്ഥ ഇതാണ്. English Summary:
KSRTC bus pollution incident in Kottayam raises concerns about vehicle maintenance and environmental regulations. The incident highlights a discrepancy between official records and the actual condition of the bus, questioning the effectiveness of current inspection procedures. This event occurred in Kerala. |
|