search

സർക്കാർ ഉദ്യോഗം കിട്ടിയപ്പോൾ പ്രണയം മറന്നു; മനംനൊന്ത് 27കാരി ആത്മഹത്യ ചെയ്തു, മൃതദേഹം റെയിൽവേ ട്രാക്കിൽ

cy520520 Yesterday 11:50 views 219
  



ഹൈദരാബാദ് ∙ സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽനിന്നും കാമുകൻ പിൻമാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ വികാരബാദ് ജില്ലയിലാണ് സംഭവം. സ്വകാര്യ സ്കൂൾ അധ്യാപികയായ കൊമ്മാനി സീതാരാമ (27) തൊട്ടടുത്ത ഗ്രാമത്തിലെ യുവാവുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവിന് സർക്കാർ സ്കൂളിൽ അധ്യാപകനായി ഉദ്യോഗം ലഭിച്ചു. ഇതോടെ ഇയാൾ പ്രണയത്തിൽനിന്നും പിന്മാറി.  

  • Also Read എട്ടുമാസം മുൻപ് ഷേർലി വലിയ വീട് വച്ചു; നേരറിയാക്കഥകൾ, ചുരുളഴിയാത്ത ചോദ്യങ്ങൾ; ഞെട്ടലിൽ നാട്ടുകാർ   


സ്ത്രീധനം വാങ്ങി വിവാഹംകഴിക്കുന്നതിനു വേണ്ടിയാണ് ഇയാൾ പ്രണയബന്ധം ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. തെലങ്കാനയിലെ കോതഗഡിക്കടുത്തുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്കു മുൻപ് കാമുകന്റെ വീട്ടിലെത്തി യുവതി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

  • Also Read സുഹൃത്തുമായി പോകുമ്പോൾ അയൽവാസിയുമായി തർക്കം; പനക്കുല ചെത്തുന്ന കത്തികൊണ്ടു ഗുണ്ടയെ കൊലപ്പെടുത്തി   
English Summary:
Woman Suicide Case: Suicide news is emerging from Telangana, where a 27-year-old woman ended her life after her boyfriend, who recently secured a government job, rejected her. The woman\“s family alleges he abandoned their relationship due to dowry expectations, leading to her tragic death near a railway track.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156966