search

കെ–ടെറ്റ്: അവ്യക്തത അരങ്ങുവാഴുന്നു

cy520520 Yesterday 11:52 views 653
  



നൂതന അധ്യാപന സങ്കൽപങ്ങളും കുട്ടികളുടെ മനഃശാസ്ത്രം സംബന്ധിച്ച മാറിയ കാഴ്ചപ്പാടുകളും സാങ്കേതികവിദ്യാ മുന്നേറ്റവും വിദ്യാഭ്യാസത്തെ അടിമുടി അഴിച്ചുപണിയുന്ന ഇക്കാലത്ത് അധ്യാപകർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പുതുക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യംതന്നെയാണ്. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം രാജ്യത്തെ സ്കൂൾ അധ്യാപകർക്കു യോഗ്യതാപരീക്ഷ (ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് – ടെറ്റ്) നിർബന്ധമാക്കി ഒന്നര ദശാബ്ദത്തോളമായിട്ടും ഇതുസംബന്ധിച്ച ആശയക്കുഴപ്പങ്ങളും നിയമലംഘനങ്ങളും ആശങ്കകളും തുടരുന്നതു നിർഭാഗ്യകരംതന്നെ.

അധ്യാപക നിയമനത്തിന് ടെറ്റ് യോഗ്യത 2010 മുതൽ രാജ്യത്താകെ നിർബന്ധമാക്കിയെങ്കിലും കേരളത്തിൽ‍ യോഗ്യതാപരീക്ഷ (കെ–ടെറ്റ്) ആരംഭിച്ചത് 2012ലാണ്. കെ–ടെറ്റ് ഇല്ലാത്ത ഒട്ടേറെപ്പേർക്ക് അതിനുശേഷവും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിയമനം നൽകുകയും ചെയ്തു. നിയമമോ അതുസംബന്ധിച്ച കോടതി ഉത്തരവുകളോ നൽകാത്ത ഇളവുകൾ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്കു നൽകിയാണ് ഇതിനു വഴിയൊരുക്കിയത്. സെറ്റ്, നെറ്റ് തുടങ്ങി ഉയർന്ന യോഗ്യതയുള്ളവരെ ടെറ്റിൽനിന്ന് ഒഴിവാക്കിയതാണ് ഇതിൽ പ്രധാനം.

എന്നാൽ, 5 വർഷത്തിലേറെ സർവീസ് ശേഷിക്കുന്ന എല്ലാ അധ്യാപകരും 2 വർഷത്തിനുള്ളിൽ ടെറ്റ് പാസാകണമെന്നും സർവീസിലുള്ള എല്ലാ അധ്യാപകർക്കും സ്ഥാനക്കയറ്റത്തിനു ടെറ്റ് നിർബന്ധമാണെന്നും ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇളവുകളിലൂടെ നിയമനം നേടിയവരടക്കമാണു വെട്ടിലായത്. ഈ ഉത്തരവിൽ ഇളവുകൾ തേടി സംസ്ഥാന സർക്കാർ ഉൾപ്പെടെ നൽകിയ പുനഃപരിശോധനാ ഹർജികൾ ഇതുവരെ പരിഗണിച്ചിട്ടുപോലുമില്ല. ഇതിൽ തീർപ്പുണ്ടാകുന്നതുവരെ അധ്യാപകരുടെ സ്ഥാനക്കയറ്റമടക്കം അനിശ്ചിതത്വത്തിൽ തുടരുമെന്നു ചുരുക്കം.
    

  • കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്; എന്തുകൊണ്ട് ആറാം മാസം ‌ചോറൂണ്? മുലപ്പാൽ അളവ് പെട്ടെന്നു കൂടാനും വഴിയുണ്ട്
      

         
    •   
         
    •   
        
       
  • ജനനത്തെ വെട്ടിത്തോൽപ്പിച്ച് മരണം: മലയാളിക്കും കുടിയേറ്റ അവസരം തുറക്കുകയാണോ ആ യൂറോപ്യൻ രാജ്യം?
      

         
    •   
         
    •   
        
       
  • ഏതുനിമിഷവും മണ്ണിടിയാം, ഇരുട്ടിൽ വിഷവാതകം; ആഴങ്ങളിലേക്കു പോകുന്തോറും മൃതദേഹങ്ങൾ; മേഘാലയ ഖനി അപകടം; ഞെട്ടിക്കുന്ന കാഴ്ചകൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ, സുപ്രീം കോടതിയുടെ ഈ വിധി വന്നശേഷവും പിഎസ്‌സി ഇറക്കിയ അധ്യാപക നിയമന വിജ്ഞാപനങ്ങളിലും പരീക്ഷാഭവന്റെ അടുത്ത കെ–ടെറ്റ് പരീക്ഷയ്ക്കുള്ള വിജ്ഞാപനത്തിലുമെല്ലാം നിയമവിരുദ്ധമെന്നു കോടതി വിധിച്ചിട്ടുള്ള ഇളവുകളെല്ലാം ആവർത്തിച്ചുവെന്നത് സർക്കാർ കാട്ടുന്ന അലംഭാവം വ്യക്തമാക്കുന്നു. കെ–ടെറ്റുമായി ബന്ധപ്പെട്ടു സർക്കാർ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ അവസാന ഉത്തരവിലും നിയമവിരുദ്ധ ഇളവുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതും കൂടുതൽ നിയമക്കുരുക്കുകൾക്ക് ഇടയാക്കിയേക്കാം. കെ–ടെറ്റ് യോഗ്യതയിൽ തട്ടി സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനംപോലും പ്രതിസന്ധിയിലാണെങ്കിലും വേണ്ടത്ര ഗൗരവം സർക്കാർ ഈ പ്രശ്നത്തിനു കൽപിക്കുന്നുണ്ടോയെന്നു സംശയമുണ്ട്.

പിഎസ്‌സിയുടെ നിലവിലുള്ള എൽപി – യുപി അധ്യാപക നിയമന റാങ്ക്‌‌പട്ടികകൾപോലും കെ–ടെറ്റ് ഇല്ലാത്തവരെക്കൂടി ഉൾപ്പെടുത്തിയാണു തയാറാക്കിയിരിക്കുന്നത്. ഉയർന്ന യോഗ്യതയുള്ളവർക്ക് ഇളവു നൽകിയിട്ടുമുണ്ട്. എന്നാൽ, എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലാകട്ടെ ഉയർന്ന യോഗ്യതയുള്ളവർക്കു കെ–ടെറ്റ് ഇളവു നൽകിയിട്ടുമില്ല. ഈ ഉത്തരവ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നേരിട്ടുള്ള നിയമനങ്ങൾക്കും ബാധകമാണെന്ന് ആ ഉത്തരവിൽത്തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതോടെ ടെറ്റ് ഇല്ലാതെ നിലവിലെ പിഎസ്‌സി റാങ്ക്‌പട്ടികയിൽ ഉൾപ്പെട്ടവരുടെ നിയമന സാധ്യതയും അനിശ്ചിതത്വത്തിലായിരിക്കുന്നു.

ഭിന്നശേഷി സംവരണ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്ത തസ്തികകളിലേക്ക് 1172 പേരെ അഭിമുഖത്തിലൂടെ കണ്ടെത്തിയെങ്കിലും ഇതിൽ പകുതിയിലേറെപ്പേരും കെ–ടെറ്റ് ഇല്ലാത്തവരാണ്. ഇവർക്കു തൽക്കാലം നിയമനം നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്. സർവീസിലുള്ളവരുൾപ്പെടെ എല്ലാ വിഭാഗക്കാർക്കും ടെറ്റ് നിർബന്ധമായിരിക്കെ, അതിൽ സർക്കാർ സ്വമേധയാ ഇളവു നൽകി കെ–ടെറ്റ് പാസാകാത്തവരെയും അഭിമുഖത്തിനു പരിഗണിച്ചതിന്റെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

സുപ്രീം കോടതിവിധി പോലെതന്നെ തുടർനടപടികളിലുള്ള അനിശ്ചിതത്വവും അധ്യാപകരെയും ഉദ്യോഗാർഥികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. സുപ്രീം കോടതിയിൽനിന്നു വ്യക്തത തേടാതെ, ഉദ്യോഗാർഥികളെ അനിശ്ചിതത്വത്തിലാക്കുന്ന ഇളവുകൾ തുടരുന്നതും നീതികേടാണ്. അധ്യാപകരുടെയും ഉദ്യോഗാർഥികളുടെയും ഒപ്പംനിന്ന്, ഇക്കാര്യത്തിൽ അനുഭാവപൂർവമായ തീരുമാനം എത്രയും വേഗം ഉണ്ടാവുകതന്നെ വേണം. English Summary:
Teacher Eligiblity test: Although TET qualification has been made mandatory for teacher recruitment across the country since 2010, the Kerala Teacher Eligibility Test (K-TET) was started in 2012.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156507