search

‘റോഷി ചോരത്തിളപ്പുള്ള നേതാവ്; പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്’

cy520520 9 hour(s) ago views 844
  



കൊച്ചി ∙ മന്ത്രി റോഷി അഗസ്റ്റിന്‍ ‘ചോരത്തിളപ്പുള്ള’ നേതാവാണെന്നും താൻ പാലായിൽ മത്സരിക്കുമെന്ന് സ്നേഹക്കൂടുതൽ കൊണ്ട് പറഞ്ഞതാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം ജോസ് കെ.മാണിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായാണ് ജോസ് കെ.മാണി കോതമംഗലത്ത് മാധ്യമങ്ങളെ കണ്ടത്.
What you should read next

  • മൈക്ക് പിടിച്ചുവാങ്ങി റോഷി പറഞ്ഞു: ‘ജോസ് കെ.മാണി പാലായിൽത്തന്നെ’; മൈക്ക് തിരിച്ചുവാങ്ങാൻ ശ്രമിച്ച് ജോസ് Latest News
      

         
    •   
         
    •   
        
       


‘‘റോഷി കേരള കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളര്‍ന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ് ഇപ്പോഴുമുണ്ട്. മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ? മത്സരിക്കുന്നതിൽ തന്റേതാണെങ്കിലും മറ്റ് എംഎൽഎമാരുടെ കാര്യമാണെങ്കിലും പാർട്ടി ആലോചിച്ച് തീരുമാനിക്കും’’– ജോസ് കെ.മാണി  പറഞ്ഞു. തന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും റോഷിയുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും ജോസ് കെ.മാണി പറഞ്ഞു.  

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അടിമാലിയിൽ വച്ച് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു. തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർ‌ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി. എന്നാൽ ഉടൻ‌ അദ്ദേഹത്തിൽ നിന്ന് മൈക്ക് വാങ്ങിയശേഷം ‘ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കും. അത് പാർട്ടിയുടെ തീരുമാനമാണ്, സമയത്ത് പ്രഖ്യാപിക്കും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും’ എന്നു റോഷി പ്രഖ്യാപിക്കുകയായിരുന്നു.  

ഇന്ന് കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, പിറവം, കോലഞ്ചേരി മേഖലകളിലൂടെയാണ് പര്യടനം. നാളെ പൊതുപണിമുടക്ക് പ്രമാണിച്ച് പര്യടനമില്ല. 13ന് പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, വൈപ്പിൻ മേഖലകളിലും 14ന് എറണാകുളത്തെ വിവിധ ഭാഗങ്ങളിലും പര്യടനം നടത്തിയ ശേഷം വൈകിട്ട് കലൂർ സ്റ്റേഡിയത്തിൽ സമാപിക്കും. ADVERTISEMENT Go AD-FREE
JUST IN


  • 2 MINUTES AGO   ‘റോഷി ചോരത്തിളപ്പുള്ള നേതാവ്; പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്’ Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും; ജനജീവിതം അനായാസമാക്കും, ഇത് ‘ബൂസ്റ്റർ ഡോസ്’ ബജറ്റ് Economy
      

         
    •   
         
    •   
        
       

  • 37 MINUTES AGO   അങ്കമാലിയിലേക്ക് മെട്രോ ട്രെയിൻ; അനുമതി ലഭിച്ചാൽ ഭൂമി ഏറ്റെടുക്കൽ: പൊതുജനങ്ങളോടു പദ്ധതി വിശദീകരിച്ചു അധികൃതർ Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Brotherly Relationship: Jose K. Mani\“s Pala candidacy was prematurely announced by Minister Roshy Augustine, an act Jose K. Mani described as stemming from “great affection.“ He clarified that while their relationship is brotherly, the Kerala Congress (M) party will officially deliberate and make the final decision on the matter.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156367