search

ലഹരിക്കടത്ത് കേസിൽ കനേഡിയൻ പൗരന്റെ വധശിക്ഷ റദ്ദാക്കി ചൈന; നടപടി മാർക് കാർണിയുടെ സന്ദർശനത്തിനു പിന്നാലെ

deltin33 Yesterday 11:53 views 440
  



ബെയ്ജിങ് ∙ ലഹരിക്കടത്ത് കേസിൽ കനേഡിയൻ പൗരൻ റോബർട്ട് ഷെല്ലൻബെർഗിന്റെ വധശിക്ഷ ചൈനയുടെ സുപ്രീം പീപ്പിൾസ് കോർട്ട് റദ്ദാക്കി. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം പീപ്പിൾസ് കോർട്ട് റദ്ദാക്കിയതായും, കേസ് പുനർവിചാരണയ്ക്കായി ലിയാവോണിങ് പ്രൊവിൻഷ്യൽ ഹൈ പീപ്പിൾസ് കോടതിയിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടതായും ബെയ്ജിങ് ആസ്ഥാനമായുള്ള അഭിഭാഷകൻ ഷാങ് ഡോങ്ഷുവോ അറിയിച്ചു.
What you should read next

  • ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ് Latest News
      

         
    •   
         
    •   
        
       


ചൈനയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിച്ചിരുന്ന ഈ കേസിൽ ഇതൊരു സുപ്രധാന വഴിത്തിരിവാണ്. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ ചൈനാ സന്ദർശനത്തിന് പിന്നാലെ വന്ന ഈ തീരുമാനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ നൽകുന്നു.

ലഹരിമരുന്ന് കടത്ത് സംശയിച്ച് റോബർട്ട് ഷെല്ലൻബെർഗിനെ 2014 ലാണ് ചൈന തടവിലാക്കിയത്. 2018-ൽ കുറ്റക്കാരനായി കണ്ടെത്തിയ അദ്ദേഹത്തിന് 15 വർഷം തടവുശിക്ഷ വിധിച്ചു. എന്നാൽ, 2019 ജനുവരിയിൽ നടന്ന പുനർവിചാരണയെ തുടർന്ന് ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു. യുഎസിന്റെ കൈമാറ്റ അഭ്യർഥന പ്രകാരം ഹുവായ് എക്സിക്യൂട്ടീവ് മെങ് വാൻഷുവിനെ വാൻകൂവറിൽ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കിയിരുന്നു.
What you should read next

  • സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ആത്മഹത്യ ചെയ്തു; തൂങ്ങിമരിച്ചത് വാടക മുറിയിൽ Latest News
      

         
    •   
         
    •   
        
       


ഒരു മാസം മുൻപ് നടന്ന കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ നാലു ദിവസത്തെ ചൈനാ സന്ദർശനത്തിന് പിന്നാലെയാണ് കോടതിയുടെ ഈ തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സുസ്ഥിരമാക്കുന്നതിനെക്കുറിച്ച് ഈ സന്ദർശനത്തിൽ ഇരുപക്ഷവും സംസാരിച്ചിരുന്നു. വിധിയെക്കുറിച്ച് വിവരം ലഭിച്ചെന്നും, റോബർട്ട് ഷെല്ലൻബെർഗിനും കുടുംബത്തിനും കോൺസുലാർ സഹായം തുടർന്നും നൽകുമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാൽ, കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ, കേസിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനാക്കാനുള്ള സാധ്യത വിരളമാണെന്നാണ് റിപ്പോർട്ടുകൾ. ADVERTISEMENT Go AD-FREE
JUST IN


  • 14 MINUTES AGO   ലഹരിക്കടത്ത് കേസിൽ കനേഡിയൻ പൗരന്റെ വധശിക്ഷ റദ്ദാക്കി ചൈന; നടപടി മാർക് കാർണിയുടെ സന്ദർശനത്തിനു പിന്നാലെ Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മറിഞ്ഞ് കാണാതായ 53 പേർ മരിച്ചെന്ന് നിഗമനം; രക്ഷിക്കാനായത് രണ്ടു പേരെ മാത്രം Latest News
      

         
    •   
         
    •   
        
       

  • 43 MINUTES AGO   മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി; നഷ്ടപരിഹാരം 2 കോടിയിൽനിന്ന് 25 ലക്ഷമാക്കി സുപ്രീം കോടതി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Diplomatic Breakthrough: China Reverses Death Penalty for Canadian Citizen
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470360