ചൈനീസ് നിർമിത റോബടിക് ഡോഗിനെ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ചെന്ന ആരോപണത്തിൽ ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് സർവകലാശാലയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഡൽഹിയിൽ നടന്ന \“ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ\“ അവതരിപ്പിച്ച റോബടിനെ ചൊല്ലിയാണ് വിവാദം പുകയുന്നത്. ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ എക്‌സ്‌പോ ഏരിയ ഒഴിയാൻ ഗാൽഗോട്ടിയാസ് സർവകലാശാലയോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ പുറത്തുവരുന്നത്.
- യൂട്യൂബ് ഹോം പേജ് ശൂന്യം, ലോകമെമ്പാടും പണിമുടക്കി: കാരണം അറിയാം Technology
യൂണിട്രീ (Unitree) എന്ന ചൈനീസ് കമ്പനി നിർമ്മിച്ച \“യൂണിട്രീ Go2\“ എന്ന റോബട്ടിനെ \“ഓറിയോൺ\“ (Orion) എന്ന പേരിൽ സർവ്വകലാശാല സ്വന്തം ഉൽപ്പന്നമായി പ്രദർശിപ്പിച്ചെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ആക്ഷേപം. ഏകദേശം 2 മുതൽ 3 ലക്ഷം രൂപ വരെ ഓൺലൈനിൽ വിലയുള്ള ഈ റോബട്, സർവ്വകലാശാലയിലെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്തതാണെന്ന് ഒരു വിഡിയോയിൽ അധികൃതർ അവകാശപ്പെട്ടിരുന്നത്രെ.
വിശദീകരണം
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. തങ്ങൾ ഈ റോബടിനെ നിർമ്മിച്ചതാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാർഥികൾക്ക് പഠനത്തിനായി ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയതാണിതെന്നും എക്സിലൂടെ (ട്വിറ്റർ) സർവ്വകലാശാല അറിയിച്ചു. ADVERTISEMENT Go AD-FREE
“ഈ റോബടിക് നായ കേവലം ഒരു പ്രദർശന വസ്തുവല്ല, മറിച്ച് വിദ്യാർത്ഥികൾക്കുള്ള ചലിക്കുന്ന ഒരു ക്ലാസ് മുറിയാണ്. ഇത് ഗൽഗോട്ടിയാസ് നിർമ്മിച്ചതല്ല, അങ്ങനെ ഒരവകാശവാദം ഞങ്ങൾ നടത്തിയിട്ടുമില്ല,“ സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.
വിവാദത്തിന് കാരണമായ വിഡിയോ ADVERTISEMENT Go AD-FREE
സമ്മിറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഒരു പ്രതിനിധി റോബട്ടിന്റെ സവിശേഷതകൾ വിവരിക്കുകയും ഇത് ഗൽഗോട്ടിയാസ് വികസിപ്പിച്ചെടുത്തതാണെന്ന് പറയുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇതാണ് വൻതോതിലുള്ള പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്.
What you should read next
- ഹോർമുസ് കടലിടുക്ക്: ലോകത്തിന്റെ \“പെട്രോൾ പമ്പ്\“; ആണവ ചർച്ചകൾക്കിടയിലും ഇറാൻ സൈനികാഭ്യാസം, ലോകം ഭയക്കുന്നതെന്തിന്? Defence
വിദ്യാർഥികൾക്ക് പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉപകരണങ്ങൾ എത്തിക്കുന്നതെന്നും, പഠനത്തിന് അതിരുകളില്ലെന്നും സർവകലാശാല ആവർത്തിച്ചു. അമേരിക്ക, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ക്യാംപസിൽ എത്തിക്കാറുണ്ടെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. ADVERTISEMENT GO AD-FREE |
|