ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക. 5 വർഷം മുൻപ് ഗർഭപാത്രം നീക്കം ചെയ്ത പുന്നപ്ര തെക്ക് നാൽപ്പതിൽ ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിലാണ് എക്സ്റേ എടുത്തപ്പോൾ കത്രിക കണ്ടത്. കടുത്ത വയറു വേദനയും മൂത്രത്തിൽ രക്തവും കണ്ടതിനെ തുടർന്ന് ഉഷ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് എക്സ്റേ എടുത്തത്. 2021 മേയ് 3 ന് ആയിരുന്നു ഉഷ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനാൽ വർഷങ്ങളായി ഉഷ മരുന്നു കഴിക്കുകയായിരുന്നു. ഇതേകാരണത്താൽ വീണ്ടും വണ്ടാനത്ത് എത്തിയപ്പോൾ മൂത്രത്തിൽ കല്ലെന്നു പറഞ്ഞ് മടക്കി അയച്ചു. സംഭവത്തിൽ പരാതി നൽകുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.
JUST IN
24 MINUTES AGO ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ചു; 5 വർഷമായി വീട്ടമ്മ ദുരിതത്തിൽ Latest News
50 MINUTES AGO കൊച്ചി മെട്രോ സ്റ്റേഷനിൽ ബവ്കോ ഔട്ട്‍ലെറ്റ്; വാങ്ങിയാൽ മെട്രോയിൽ കൊണ്ടു പോകാനാവുമോ? Latest News
1 HOUR 17 MINUTES AGO ഈ 3 ലക്ഷണങ്ങളുണ്ടോ, ഉടൻ ആശുപത്രിയിൽ എത്തണം; ആ ബാക്ടീരിയകൾ ഇറച്ചിയിൽ മാത്രമല്ല, പാലിലുമുണ്ട്; ‘സ്വയം ഭക്ഷ്യസുരക്ഷ’ ഉറപ്പാക്കാം Life +
VIEW MORE
English Summary:
Surgical blade left inside abdomen of woman after surgery at Vandanam Medical College Hospital. The X-ray revealed the blade, causing severe pain and prompting the family to file a complaint.