search

ടോണി ജോസ്: ജീവന്റെ കോഡ് തേടിയുള്ള യാത്ര വിവരിക്കാൻ ടെക്സ്‌പെക്റ്റേഷൻസിലേക്കെത്തുന്നു!

LHC0088 1 hour(s) ago views 913
  

  

  



ഇനി മനുഷ്യരാശിയുടെ ഭാവി തീരുമാനിക്കുന്നത് വെറും യാദൃശ്ചികതകളായിരിക്കില്ല, മറിച്ച് കോഡുകളായിരിക്കും; ജീവന്റെ കോഡുകൾ! ആ കോഡുകൾ തേടിയുള്ള യാത്രയിലാണ് ടോണി ജോസും അദ്ദേഹത്തിന്റെ കമ്പനിയായ ഷുഗർസ്ട്രിങ്സ്.എഐയും (SugarStrings.ai). ജനിതകഘടനയെക്കുറിച്ചുള്ള (Genomics) ഗവേഷണങ്ങൾക്കൊടുവിലാണ് ടോണി ഈ കമ്പനി സ്ഥാപിക്കുന്നത്. നിലവിൽ ഷുഗർസ്ട്രിങ്സ്.എഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ടോണി ജോസ് മനോരമ ഓൺലൈൻ ടെക്സ്‌പെക്റ്റേഷൻസ് 2026-ന്റെ വേദിയിലെത്തുന്നു. ഫെബ്രുവരി 27-ന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന ഉച്ചകോടിയിൽ \“പേഴ്സണലൈസ്ഡ് ഹെൽത്ത് ടെക്: എഐ-ഡ്രിവൺ വെൽനസ്, ജീനോമിക്സ് ആൻഡ് ദി ഫ്യൂച്ചർ ഓഫ് പ്രിവന്റീവ് കെയർ\“എന്ന വിഷയത്തിലാണ് പാനൽ ചർച്ച നടക്കുക.
  



എവിടെ, എപ്പോൾ?

തീയതി: 2026 ഫെബ്രുവരി 27.

വേദി: ഹോട്ടൽ ക്രൗൺ പ്ലാസ, കൊച്ചി.

ഡിഎൻഎ സ്ക്രീനിങ്ങിലൂടെ, ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനു മുൻപുതന്നെ രോഗങ്ങൾ കണ്ടെത്തുക എന്നതാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷുഗർസ്ട്രിങ്സ്.എഐയുടെ പ്രധാന ലക്ഷ്യം. രോഗം വരുന്നതിന് വളരെ മുൻപുതന്നെ അത് തടയാനുള്ള പ്രതിരോധത്തിലൂന്നിയ ആരോഗ്യപരിപാലന ദൗത്യമാണ് ഈ കമ്പനി ഏറ്റെടുത്തിരിക്കുന്നത്.

  • Techspectations 2026 നിർമിതബുദ്ധിയുടെ കാലത്ത് ബിസിനസ് ലോകം മാറേണ്ടതെങ്ങനെ? ടെക്സ്പെക്റ്റേഷൻസിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യൂ! Technology
      

         
    •   
         
    •   
        
       


ജീനോമിക്സ്, ജെനറ്റിക്സ്, ഡയഗ്നോസ്റ്റിക്സ്, പ്രിസിഷൻ മെഡിസിൻ, ക്ലിനിക്കൽ റിസർച്ച് എന്നീ മേഖലകളിൽ രണ്ടു പതിറ്റാണ്ടോളം നീളുന്ന പ്രവൃത്തിപരിചയം ടോണിക്കുണ്ട്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ജീനോമിക്സ് വിപ്ലവത്തിന്റെ മുൻനിരയിലുള്ള വ്യക്തിത്വമായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.   

കാൻസർ, കാർഡിയോ-മെറ്റബോളിക് പ്രശ്നങ്ങൾ, ന്യൂറോളജിക്കൽ അസുഖങ്ങൾ തുടങ്ങിയവ നേരത്തെ കണ്ടെത്താനും അവ വരാതിരിക്കാൻ സഹായിക്കാനും അതീവ കൃത്യതയാർന്ന ചികിത്സകൾ നിർദ്ദേശിക്കാനും ടോണി നയിക്കുന്ന ഷുഗർസ്ട്രിങ്സ്.എഐയ്ക്ക് സാധിക്കുന്നു. മോളിക്യുലാർ തലത്തിലുള്ള അതിനൂതന ഡിഎൻഎ സീക്വൻസിങ്, മെഷീൻ ലേണിങ്, എഐ വിശകലനം എന്നിവയുടെ സഹായത്തോടെയാണ് രോഗാവസ്ഥയും സാധ്യതയും വളരെ മുൻപുതന്നെ തിരിച്ചറിയുന്നത്.

  • അനുരാജ് എന്നൈ: കാല്‍ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി ഒരു ടെക്‌നോളജിസ്റ്റ് Technology
      

         
    •   
         
    •   
        
       


അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ \“ക്ലെവർജീൻ\“ (Clevergene) എന്ന കോൺട്രാക്ട് റിസർച്ച് ഓർഗനൈസേഷന്റെ (CRO) സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ടോണി ജോസ്. പുതിയ മരുന്നുകൾ കണ്ടെത്തൽ, ഫങ്ഷണൽ ജീനോമിക്സ്, ആധുനിക മോളിക്യുലാർ റിസർച്ച് തുടങ്ങിയവയാണ് ക്ലെവർജീനിന്റെ പ്രധാന പ്രവർത്തന മേഖലകൾ. അതിവേഗം പുതിയ മരുന്നുകൾ വികസിപ്പിക്കാൻ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി കമ്പനികൾക്ക് പിന്തുണ നൽകുന്നതും ക്ലെവർജീനാണ്.
What you should read next

  • ക്ലൗഡ് കംപ്യൂട്ടിങ്ങും എഐയും ലോകം ഭരിക്കുമോ? മാറ്റങ്ങൾ എന്തൊക്കെയെന്നറിയാൻ റജിസ്റ്റർ ചെയ്യൂ! \“ടെക്സ്പെക്റ്റേഷൻസ് 2026\“ കൊച്ചിയിൽ Technology
      

         
    •   
         
    •   
        
       


എഐ അടിസ്ഥാനമാക്കിയുള്ള ഡിഎൻഎ വിശകലനം വഴി രോഗസാധ്യത പ്രവചിക്കുകയും ചികിത്സ കൂടുതൽ ഫലപ്രദമാക്കുകയും (Optimize) ചെയ്യുന്ന നൂതന രീതികളിൽ വലിയ പ്രതീക്ഷയാണ് അദ്ദേഹം വച്ചുപുലർത്തുന്നത്. ആരോഗ്യപരിപാലന രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കാൻ ഈ സാങ്കേതികവിദ്യകൾക്ക് സാധിക്കുമെന്ന് ടോണി ഉറച്ചുവിശ്വസിക്കുന്നു. ചുരുക്കത്തിൽ, ഡീപ് ടെക്നോളജിക്കും ക്ലിനിക്കൽ സയൻസിനും ഇടയിലുള്ള സുപ്രധാന കണ്ണിയായാണ് ആരോഗ്യമേഖലയിൽ ടോണിയുടെ സംഭാവനകൾ വിലയിരുത്തപ്പെടുന്നത്. ADVERTISEMENT Go AD-FREE

പ്രധാന സെഷനുകളും പ്രമുഖരും

ദേശീയ-രാജ്യാന്തര തലത്തിലുള്ള പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും:

സന്ദീപ് ദത്ത (AWS): ക്ലൗഡ്, എഐ സാങ്കേതികവിദ്യകൾ ഇന്ത്യയുടെ ഭാവി എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ച് സംസാരിക്കും.

അതുൽ സോനേജ (Tech Mahindra): സോഫ്റ്റ്‌വെയർ സേവന രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കും.

ഫയ ഡിസൂസ & ഡോ. അനിൽ എബ്രഹാം: സോഷ്യൽ മീഡിയയുടെയും വാർത്താ മാധ്യമങ്ങളുടെയും പുതിയ ലോകത്തെക്കുറിച്ച് ചർച്ച ചെയ്യും.   

സിനിമാ താരങ്ങൾ: ജയസൂര്യ, നവ്യ നായർ, രമേഷ് പിഷാരടി തുടങ്ങിയവർ സിനിമയും താരപരിവേഷവും 2030-ഓടെ എങ്ങനെ പരിണമിക്കും എന്നതിനെക്കുറിച്ച് സംസാരിക്കും. ADVERTISEMENT Go AD-FREE

ടെക്സ്പെക്റ്റേഷൻസിനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

പ്രീമിയം പ്ലസ് പാസുകൾ സോൾഡ് ഔട്ട് ആയിരിക്കുന്നു. നിലവിൽ 1,499 രൂപയുടെ \“ഏർലി ബേർഡ്\“ ഓഫറിൽ ലഭ്യമായ പ്രീമിയം പാസ് എടുക്കുന്നവർക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും:

പ്രധാന വേദി: മെയിൻ ഓഡിറ്റോറിയത്തിലെ എല്ലാ കീനോട്ട് പ്രസംഗങ്ങളും പാനൽ ചർച്ചകളും നേരിട്ട് കാണാം.

നെറ്റ്‌വർക്കിങ്: ടെക് വിദഗ്ധരും സ്റ്റാർട്ടപ്പ് സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്താം.

ഡിജിറ്റൽ സേവനങ്ങൾ: ടെക്സ്പെക്റ്റേഷൻസ് മൊബൈൽ ആപ്പ് ഫീച്ചറുകൾ, സെഷനുകളുടെ വീഡിയോ ആർക്കൈവ്സ് എന്നിവ ലഭ്യമാകും.

മനോരമ ഓൺലൈനിൽ നിന്നുള്ള ആനുകൂല്യങ്ങൾ: മനോരമ ഓൺലൈൻ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പ്രത്യേക ഡിസ്‌കൗണ്ട് വൗച്ചറുകൾ ലഭ്യമാകും. ADVERTISEMENT GO AD-FREE

എങ്ങനെ റജിസ്റ്റർ ചെയ്യാം?

താൽപ്പര്യമുള്ളവർക്ക് www.techspectations.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പരിമിതമായതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് \“ഏർലി ബേർഡ്\“ ആനുകൂല്യം ലഭിക്കും. English Summary:
AI in healthcare is revolutionizing preventive care by analyzing genomic data. Tony Jose and his company Sugarstrings.ai are at the forefront of this movement, using AI and DNA screening to predict and prevent diseases before symptoms appear.
like (0)
LHC0088Forum Veteran

Related threads

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162843