search

ചുവന്ന കൊടി ഉയർത്തി ഇറാൻ; ‘പ്രതികാരത്തിന്റെ പതാക’ നൽകുന്ന സന്ദേശമെന്ത്?

cy520520 1 hour(s) ago views 392
  



ടെഹ്റാൻ∙ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെ ‘പ്രതികാരത്തിന്റെ പതാക’ ഉയർത്തി ഇറാൻ. ഖോമിലെ ജംകരാൻ പള്ളിയുടെ താഴികക്കുടത്തിന് മുകളിലാണ് ഇറാൻ ചുവന്ന കൊടി ഉയർത്തിയത്. ഷിയ ആചാരപ്രകാരം നീതി, പ്രതികാരം എന്നിവ സൂചിപ്പിക്കുന്നതാണ് ചുവന്ന കൊടി. രക്തസാക്ഷിത്വം, കൊടിയ അനീതി എന്നിവയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരം കൊടികൾ പള്ളിക്കു മുകളിൽ ഉയർത്തുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം ഇനിയും രൂക്ഷമാകാമെന്ന സൂചനയാണ് ഇത് നൽകുന്നത്.
  
What you should read next

  • IRAN-ISRAEL CONFLICT ഇന്നും മറക്കാത്ത നീറുന്ന ഓർമകൾ, ധൂർത്ത് തിരിച്ചടി; ട്രംപിനെ തുണച്ചു, പക്ഷേ... പഹ്‍ലവി മടങ്ങിയെത്തുമോ? Latest News
      

         
    •   
         
    •   
        
       


ശനിയാഴ്ചയാണ് യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകളും മരുമകനും പേരക്കുട്ടിയും ഉന്നത ഇറാൻ ഉദ്യോഗസ്ഥരും ഖമനയിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൗറും  കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ചയാണ് ഖമനയി കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.


A red “flag of revenge“ was raised over the Jamkaran Mosque in the Iranian city of Qom following the death of Supreme Leader Ali Khamenei.

It was also raised during the 12-Day War with Israel in June 2025, as well as after the death of IRGC General Soleimani in 2020.

RIA… pic.twitter.com/K20xtGRPCB— Victor vicktop55 commentary (@vick55top) March 1, 2026


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @vick55top എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN


  • 2 MINUTES AGO   ചുവന്ന കൊടി ഉയർത്തി ഇറാൻ; ‘പ്രതികാരത്തിന്റെ പതാക’ നൽകുന്ന സന്ദേശമെന്ത്? Latest News
      

         
    •   
         
    •   
        
       

  • 31 MINUTES AGO   ചോറ്റാനിക്കര മകംതൊഴൽ നാളെ: എങ്ങനെ പോകാം? ഒരുക്കങ്ങൾ ഇങ്ങനെ Latest News
      

         
    •   
         
    •   
        
       

  • 59 MINUTES AGO   ചലിക്കുന്ന സൈനിക താവളം, ഏറ്റവും കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ; യുഎസ്എസ് എബ്രഹാം ലിങ്കണിനെക്കുറിച്ച് അറിയാം Defence
      

         
    •   
         
    •   
        
       
VIEW MORE
English Summary:
What Does Iran\“s Red Flag of Revenge Actually Mean: Iran\“s red flag of revenge, raised over the holy Jamkaran Mosque in Qom, is a potent symbol rooted in Shia tradition that calls for justice following a grave injustice. This significant act serves as a public declaration of mourning and a vow of severe retaliation, indicating a potential escalation of regional tensions.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164030