search

ഇസ്രയേൽ പിതൃരാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞോ? ​| Fact Check

cy520520 1 hour(s) ago views 858
  



മോദിയെ ആദരിച്ചുകൊണ്ട് ഇസ്രയേൽ നെസെറ്റിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഭരണാധികാരി ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത്. എന്നാലിപ്പോൾ ഇസ്രയേൽ പാർലമെന്റിൽ നരേന്ദ്രമോദി നടത്തിയ ഈ പ്രസംഗത്തിൽ മോദി ഇസ്രയേലിനെ ഫാദർലാൻഡ് എന്ന് വിശേഷിപ്പിച്ചെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ പ്രതിപക്ഷ നേതാക്കളടക്കം മോദിയെ പരിഹസിച്ച് പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.  എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.

∙ അന്വേഷണം

“ഇസ്രായേൽ പിതൃരാജ്യമാണ്, ഇന്ത്യ ഒരു മാതൃരാജ്യവുമാണ്”. ഇതിന്റെ അർത്ഥമെന്താണ്? ഇത് ഇന്ത്യയെയും ഇവിടുത്തെ 1.4 ബില്യൺ ജനങ്ങളെയും അപമാനിക്കുന്നതല്ലേ? ഗോഡി മാധ്യമങ്ങൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമോ?ഇന്ത്യയ്ക്ക് വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ ആവശ്യമുണ്ട് - രാഹുൽ ഗാന്ധി ജി, അദ്ദേഹം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലാകും...എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.


“Israel is the fatherland and India is a motherland”

इसका क्या मतलब है? क्या यह भारत और इसके 1.4 बिलियन लोगों का अपमान नहीं है?

क्या गोदी मीडिया इस पर बहस करेगा?

इसलिए भारत को अब एक पढ़े-लिखे PM की ज़रूरत हैं।pic.twitter.com/XG2aXEr1OT— Dinesh Purohit (@Imdineshpurohit) February 26, 2026


കീവേർഡുകളുടെ പരിശോധനയിൽ  പ്രസംഗത്തിന്‍റെ പൂർണ ദൃശ്യങ്ങൾ  ഇന്ത്യയിലെ ജൂത പാരമ്പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയിൽ നിന്ന് മനസ്സിലാക്കാം എന്ന തലക്കെട്ടോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവച്ചതായി കണ്ടെത്തി. വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ ഇസ്രയേലിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരായ ജൂതന്മാരെക്കുറിച്ച് പറഞ്ഞപ്പോഴാണ് മോദി ഇസ്രായേൽ പിതൃരാജ്യമാണെന്ന പ്രസ്താവന നടത്തിയിട്ടുള്ളതെന്ന് വ്യക്തമായി.

ഇസ്രായേലിലേക്ക്  ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്ത്യൻ ജൂതന്മാർ കുടിയേറിയിരുന്നു.  ആധുനിക ഇസ്രയേലിന്റെ നിർമാണത്തിൽ ഇവർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്രായേൽ തങ്ങളുടെ പിതൃരാജ്യവും ഇന്ത്യ മാതൃരാജ്യമാണെന്ന കാര്യത്തിൽ അവർ ഉറച്ചുനിൽക്കുന്നു എന്നാണ് മോദി പ്രസംഗത്തിൽ പരാമർശിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇതേ പ്രസംഗത്തിന്റെ പകർപ്പ് കേന്ദ്ര വിദേശകാര്യമന്ത്രാലയവും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിരവധി ഇന്ത്യൻ ജൂതന്മാർ ഇസ്രായേലിലേക്ക് കുടിയേറിയപ്പോൾ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്കും കുടിയേറ്റം ഉണ്ടായിരുന്നു. ഇന്ന്, ഊർജ്ജസ്വലമായ ഒരു ഇന്ത്യൻ വംശജരായ ജൂത സമൂഹം ഇവിടെ താമസിക്കുന്നു. ലബോറട്ടറികളിലും ആശുപത്രികളിലും ക്ലാസ് മുറികളിലും യുദ്ധക്കളത്തിലും ആധുനിക ഇസ്രായേലിന്റെ നിർമ്മാണത്തിന് അവർ സംഭാവന നൽകിയിട്ടുണ്ട്. ഇസ്രായേൽ അവരുടെ പിതൃരാജ്യമാണെന്നും ഇന്ത്യ അവരുടെ മാതൃരാജ്യമാണെന്നും അവർ ഉറച്ചുനിൽക്കുന്നു. ഞങ്ങൾ അവരെക്കുറിച്ച് അഭിമാനിക്കുന്നു.എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ സ്ക്രിപ്റ്റിലും വ്യക്തമാക്കിയിട്ടുള്ളത്. ലഭ്യമായ വിവരങ്ങളിൽ നിന്ന് മോദിയുടെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റായി പ്രചരിപ്പിച്ചതാണെന്ന് വ്യക്തമായി.

∙ വാസ്തവം

വൈറൽ വിഡിയോയിൽ മോദിയുടെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റായി പ്രചരിപ്പിച്ചതാണ് .ഇസ്രയേലിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരായ ജൂതന്മാരെക്കുറിച്ച് പറഞ്ഞപ്പോഴാണ് മോദി ഇസ്രായേൽ പിതൃരാജ്യമാണെന്ന പ്രസ്താവന നടത്തിയത്. English Summary:
Narendra Modi Israel speech fact check reveals that claims of him calling Israel a \“fatherland\“ are misleading. Modi was actually referring to the Indian-origin Jews who consider Israel their fatherland and India their motherland.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164195