search

5 വയസ്സുകാരനെ നായയുടെ കൂട്ടിൽ അടച്ചിട്ടു, കൈകൾ മണിക്കൂറുകളോളം പിന്നിൽ കെട്ടിയിട്ടു; ‘ഒന്നും അറിഞ്ഞില്ലെന്ന് അമ്മ’, ഒടുവിൽ?

Chikheang 1 hour(s) ago views 898
  

    



ഫ്ലോറിഡ∙ മകനെ ക്രൂരമായി പീഡിപ്പിക്കുന്നതിന് കാമുകന് അവസരം നൽകിയ ഫ്ലോറിഡ സ്വദേശിനിയായ ടെയ്‌ലർ ഷാഫറിന് 60 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 2023ൽ നടന്ന സംഭവത്തിലാണ് വൊളൂഷ്യ കൗണ്ടി കോടതിയുടെ വിധി. അഞ്ചു വയസ്സുകാരനായ മകനെ പ്രതിയുടെ കാമുകൻ മാസങ്ങളോളം മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു.  

  • ഒമാനിൽ മലയാളി കുടുംബത്തിന്റെ പീഡനം; വീട്ടുജോലിക്കാരി അനുഭവിച്ചത് ‘നരകയാതന’, ദുരനുഭവങ്ങളുടെ പ്രവാസത്തിന് വിട Gulf News
      

         
    •   
         
    •   
        
       
  • വീടില്ലാതെ ക്ലീനറായി അലഞ്ഞു, തറയിൽ ഇരുന്ന് നിലവിളിച്ച രാത്രികൾ; കണ്ണീർമഴയിലും ലോകത്തെ ചിരിപ്പിച്ച ഹാസ്യസാമ്രാട്ട് US News
      

         
    •   
         
    •   
        
       


കുട്ടിയെ നായയുടെ കൂട്ടിൽ അടച്ചിടുകയും കൈകൾ മണിക്കൂറുകളോളം പിന്നിൽ കെട്ടിയിടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കാമുകൻ കുട്ടിയെ മർദ്ദിക്കുമ്പോൾ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. എന്നാൽ കുട്ടിക്ക് വൈദ്യസഹായം നൽകാനോ തടയാനോ ഇവർ ശ്രമിച്ചില്ല.  

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തലയോട്ടിയിലെ പൊട്ടൽ ഉൾപ്പെടെ 46-ഓളം മുറിവുകളും ആന്തരിക പരുക്കുകളും ഡോക്ടർമാർ കണ്ടെത്തി. താൻ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ടെയ്‌ലർ ഷാഫർ ആദ്യം പൊലീസിനോട് പറഞ്ഞതെങ്കിലും, ഇവരുടെ ഫോൺ സന്ദേശങ്ങളും വിഡിയോകളും പരിശോധിച്ചതോടെ പീഡന വിവരം അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്ന് തെളിഞ്ഞു.  

കാമുകൻ ഷോൺ സ്റ്റോണിനെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ADVERTISEMENT Go AD-FREE English Summary:
A Florida court sentenced Taylor Shaffer to 60 years in prison for allowing her boyfriend to brutally abuse her five-year-old son for months. The child was beaten, starved, tied up and locked in a dog cage, police said.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169211