search

ഭാര്യയ്ക്കു ഫോണിൽ സന്ദേശം അയച്ചു; അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു

LHC0088 1 hour(s) ago views 69
  



ആലപ്പുഴ ∙ ഭാര്യയ്ക്കു ഫോണിൽ സന്ദേശം അയച്ച അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കളപ്പുര ചക്കുപറമ്പ് ഷിബിൻരാജിനാണ് (28) തലയ്ക്കു ഗുരുതര പരുക്കേറ്റത്. സംഭവത്തിനു ശേഷം കടന്ന പ്രതി ചക്കുപറമ്പ് ജോബിൻ ജോൺസണു വേണ്ടി നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.  
What you should read next

  • ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ് Latest News
      

         
    •   
         
    •   
        
       


ഞായറാഴ്ച രാത്രിയാണ് ഭാര്യയുടെ ഫോണിൽ ഷിബിൻരാജിന്റെ സന്ദേശം ജോബിൻ കണ്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടി–മംഗലം റോഡിലെ വീടിന്റെ മുറ്റത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന ഷിബിനോട് ജോബിൻ മൊബൈൽ കാണിക്കാൻ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചതോടെ കയ്യിലിരുന്ന ചുറ്റിക കൊണ്ട് ഷിബിൻരാജിന്റെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.  

വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിബിൻരാജ് അപകടനില തരണം ചെയ്തു. ഷിബിന്റെ ഭാര്യയുടെ പരാതിയിലാണ് നോർത്ത് പൊലീസ് കേസെടുത്തത്. മർദനത്തിനു ശേഷം സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ജോബിനു വേണ്ടി അന്വേഷണം ശക്തമാക്കിയതായി നോർത്ത് എസ്ഐ അറിയിച്ചു.
JUST IN


  • 1 MINUTE AGO   ഭാര്യയ്ക്കു ഫോണിൽ സന്ദേശം അയച്ചു; അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ.മോഹൻദാസ്‌ അന്തരിച്ചു Malappuram
      

         
    •   
         
    •   
        
       

  • 10 MINUTES AGO   Live - Gold Price സ്വർണവില വീണ്ടും കൂടുന്നു; ഇറാനല്ല, ഇനി ‘സ്വർണത്തലവര’ എഴുതുക അമേരിക്കൻ കണക്ക്, പവൻ 1.20 ലക്ഷത്തിനടുത്ത് Commodity
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Hammer attack alappuzha: Husband in Alappuzha reportedly attacked neighbor with a hammer for messaging his wife, causing serious head injuries. Police are searching for the accused.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167099